Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ
cancel

മ​നാ​മ: ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ലി​ന്​ തു​ട​ക്ക​മാ​യി. ബ​ഹ്​​റൈ​നി​ലെ വി​വി​ധ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​റ്​ ആ​ഴ്​​ച​ക​ളി​ലാ​യി വാ​രാ​ന്ത്യ​ങ്ങ​ളി​ലാ​ണ്​ മേ​ള. വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​ഗ​സ്​​റ്റ്​ 15 വ​രെ​യാ​ണ്​ ആ​ദ്യ ഘ​ട്ടം. ഇ​ന്ത്യ​ൻ ക​റി, കെ​ബാ​ബ്​, ബി​രി​യാ​ണി തു​ട​ങ്ങി​യ​വ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലെ സ്​​പൈ​സ​സ്​ റ​സ്​​റ്റാ​റ​ൻ​റ്​ ഷെ​ഫ്​ പ്ര​മോ​ദ്​ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലും ലൈ​വ്​ കു​ക്കി​ങ്​ ഷോ ​അ​വ​ത​രി​പ്പി​ക്കും.

ആ​ഗ​സ്​​റ്റ്​ 20 മു​ത​ൽ 22 വ​രെ താ​യ്​ വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തും. ആ​ഗ​സ്​​റ്റ്​ 27 മു​ത​ൽ 29 വ​രെ പ​ര​മ്പ​രാ​ഗ​ത ബ​ഹ്​​റൈ​നി വി​ഭ​വ​ങ്ങ​ൾ രു​ചി​ക്കാം. സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ളാ​യ ഇ​റ്റാ​ലി​യ​ൻ പാ​സ്​​ത, പി​സ, ചീ​സ്​ തു​ട​ങ്ങി​യ​വ​യു​ടെ മേ​ള​യാ​ണ്​ ന​ട​ത്തു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ 10-12 തീ​യ​തി​ക​ളി​ൽ ബം​ഗ്ലാ​ദേ​ശ്​, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക​ൻ രു​ചി​യും 17 മു​ത​ൽ 19 വ​രെ ചൈ​ന, ഫി​ലി​പ്പീ​ൻ​സ്​, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ്​ കാ​ര​ണം വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ന്ന​വ​ർ​ക്ക്​ വ്യ​ത്യ​സ്​​ത രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഇ​തെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

ലു​ലു​വി​ൽ സ​മ്മ​ർ ഷോ​പ്പി​ങ്​

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ​മ്മ​ർ ഷോ​പ്പി​ങ്​ ആ​രം​ഭി​ച്ചു. പാ​കി​സ്​​താ​നി ചൗ​സ മാ​ങ്ങ, ഫി​ലി​പ്പീ​ൻ​സ്​ കൈ​ത​ച്ച​ക്ക, സ്​​പാ​നി​ഷ്​ പ്ലം ​തു​ട​ങ്ങി​യ പ​ഴ​ങ്ങ​ൾ, ​െഎ​സ്​​ക്രീം തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ണ്.

ചോ​ക്ല​റ്റു​ക​ൾ​, ന​ട്​​സ്​, ബ​സ്​​മ​തി റൈ​സ്​, ഷാം​പൂ, സാ​നി​റ്റൈ​സ​ർ, ടൂ​ത്ത്​ പേ​സ്​​റ്റ്​, ഹെ​യ​ർ ഒാ​യി​ൽ, റൈ​സ്​ കു​ക്ക​ർ, പു​ത​പ്പ്​, ത​ല​യി​ണ, ​െഎ​പാ​ഡ്​, സ്​​മാ​ർ​ട്ട്​ വാ​ച്ച്​, ടി.​വി എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്.ഡി​റ്റ​ർ​ജ​ൻ​റ്​, ഫാ​ബ്രി​ക്​ ക​ണ്ടീ​ഷ​ന​ർ, ഫേ​ഷ്യ​ൽ ടി​ഷ്യൂ എ​ന്നി​വ​യി​ലും പ്ര​ത്യേ​ക ഒാ​ഫ​ർ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hyper marketgulf newsBahrain News
Next Story