Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ലുലു കെയേഴ്​സ്​'...

'ലുലു കെയേഴ്​സ്​' പദ്ധതിക്ക്​ തുടക്കമായി

text_fields
bookmark_border
ലുലു കെയേഴ്​സ്​ പദ്ധതിക്ക്​ തുടക്കമായി
cancel
camera_alt

ലു​ലു ഗ്രൂ​പ്​ ആ​രം​ഭി​ച്ച ‘ലു​ലു കെ​യേ​ഴ്​​സ്​’ പ​ദ്ധ​തി ആ​ർ.​എ​ച്ച്.​എ​ഫ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​ൽ സാ​യി​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

മ​നാ​മ: റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ (ആ​ർ.​എ​ച്ച്.​എ​ഫ്) അ​നാ​ഥ​ർ​ക്കാ​യി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന്​ ലു​ലു ഗ്രൂ​പ്​ ആ​രം​ഭി​ച്ച 'ലു​ലു കെ​യേ​ഴ്​​സ്​' പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി.

ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ലെ ചെ​ക്കൗ​ട്ട്​ കൗ​ണ്ട​റി​ൽ ബാ​ർ​കോ​ഡ്​ സ്​​കാ​ൻ ചെ​യ്ത്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഇ​ഷ്ട​മു​ള്ള തു​ക സം​ഭാ​വ​ന ന​ൽ​കാ​ൻ സാ​ധി​ക്കും. അ​നാ​ഥ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ്​ ആ​ർ.​എ​ച്ച്.​എ​ഫ്​ ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​ക. ആ​ർ.​എ​ച്ച്.​എ​ഫ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​ൽ സാ​യി​ദ്​ പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. റ​മ​ദാ​ൻ കാ​ല​ത്ത്​ ലു​ലു ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​സ്റ്റ​മ​ർ ന​ൽ​കു​ന്ന ഓ​രോ 100 ഫി​ൽ​സി​നും വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലൂ​ടെ​യാ​ണ്​ സ്ഥാ​പ​നം വി​ജ​യം കൈ​വ​രി​ക്കു​ന്ന​തെ​ന്ന്​ ​ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു.

റ​മ​ദാ​ൻ ചാ​രി​റ്റി​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ അ​വ​സ​രം ത​ന്ന ആ​ർ.​എ​ച്ച്.​എ​ഫി​ന്​ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - lulu group
Next Story