Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right2000 ദീ​നാ​ർ...

2000 ദീ​നാ​ർ അ​ട​ങ്ങി​യ ബാ​ഗ് ഉ​പ​ഭോ​ക്താ​വി​ന് തി​രി​കെ​ന​ൽ​കി ലു​ലു ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി

text_fields
bookmark_border
2000 ദീ​നാ​ർ അ​ട​ങ്ങി​യ ബാ​ഗ് ഉ​പ​ഭോ​ക്താ​വി​ന് തി​രി​കെ​ന​ൽ​കി ലു​ലു ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി
cancel

മ​നാ​മ: ഉ​പ​ഭോ​ക്താ​വി​ന്റെ പ​ക്ക​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട പ​ണ​മ​ട​ങ്ങി​യ ബാ​ഗ് തി​രി​കെ​ന​ൽ​കി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി.

2000 ദീ​നാ​ർ അ​ട​ങ്ങി​യ ബാ​ഗാ​ണ് സി​ഞ്ച് ഗ​ലേ​റി​യ മാ​ളി​ലെ ജീ​വ​ന​ക്കാ​ര​ൻ തി​രി​കെ ന​ൽ​കി​യ​ത്. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പാ​ർ​ക്കി​ങ് ലോ​ട്ടി​ൽ​നി​ന്നാ​ണ് പാ​ർ​ക്കി​ങ് അ​റ്റ​ൻ​ഡ​ന്റ് സി​ക്ക​ന്ദ​റി​ന് ബാ​ഗ് ല​ഭി​ച്ച​ത്. ക​​ണ്ടെ​ത്തി​യ ഉ​ട​ൻ സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ച​ശേ​ഷം സി​ക്ക​ന്ത​ർ അ​ത് ക​സ്റ്റ​മ​ർ സ​ർ​വി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ബാ​ഗി​ന്റെ ഉ​ട​മ കാ​റി​ൽ ക​യ​റി​പ്പോ​യി​രു​ന്നു.

പി​ന്നീ​ട് തി​രി​ച്ചു​വ​ന്ന ഉ​ട​മ ലു​ലു​വി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ബാ​ഗ് ജീ​വ​ന​ക്കാ​ര​ൻ സു​ര​ക്ഷി​ത​മാ​യി ഏ​ൽ​പി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ജീ​വ​ന​ക്കാ​ര​ന്റെ സ​ത്യ​സ​ന്ധ​ത അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ഉ​പ​ഭോ​ക്താ​വ് പ​റ​ഞ്ഞു.സി​ക്ക​ന്ദ​ർ കാ​ണി​ച്ച സ​ത്യ​സ​ന്ധ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും ലു​ലു​വി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് പ​റ​ഞ്ഞു.

സി​ക്ക​ന്ദ​റി​ന് ലു​ലു മാ​നേ​ജ്‌​മെ​ന്റ് പ്ര​ശം​സ​പ​ത്ര​വും പ്ര​തി​ഫ​ല​വും സ​മ്മാ​നി​ച്ചു. സ്ഥാ​പ​ന​ത്തി​ന്റെ ധാ​ർ​മി​ക​ത ജീ​വ​ന​ക്കാ​രും പി​ന്തു​ട​രു​ന്നു എ​ന്ന​താ​ണ് ലു​ലു​വി​നെ വ്യ​തി​രി​ക്ത​മാ​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ് ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainLulu employee
News Summary - lulu employee bag containing 2000 dinars returned to the customer
Next Story