ലുലു ഡ്രീം ഡ്രൈവ്; ഇനി 4 ആഡംബര കാറുകൾ കൂടി; വിജയിയാകാൻ മേയ് 5 വരെ അവസരം
text_fieldsമനാമ: ഈ റമദാൻ കാലത്ത് ഉപഭോക്താക്കൾക്കായി ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയ 'ഡ്രീം ഡ്രൈവ്' മെഗാ റാഫിൾ പ്രമോഷൻ ആവേശകരമായ ഘട്ടത്തിലേക്ക്. ആകെ ആറ് ജെറ്റൂർ T2 എസ്.യു.വി കാറുകൾ സമ്മാനമായി നൽകുന്ന പദ്ധതിയിൽ, ഇനി 4 കാറുകൾ കൂടി വിജയികളെ കാത്തിരിക്കുകയാണ്. പ്രമോഷന്റെ ഭാഗമായുള്ള ഇ-റാഫിൾ നറുക്കെടുപ്പ് മെയ് 5 വരെ നീട്ടിയിട്ടുണ്ട്.
ഓരോ നറുക്കെടുപ്പിലും രണ്ട് ഭാഗ്യശാലികളെ വീതമാണ് തിരഞ്ഞെടുക്കുന്നത്. ലുലുവിൽ നിന്ന് 5 ദിനാറിന് ഷോപ്പിംഗ് നടത്തുന്ന 'ഹാപ്പിനസ്' കസ്റ്റമേഴ്സിനാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ ഇസ്‌ലാമി, അൽ റിഫായി, സൗദിയ, ലിന്റ്, നിവിയ, ഹിമാലയ ഈ ബ്രാൻഡുകളിൽ നിന്ന് 5 ദിനാറിന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കസ്റ്റമറുടെ ടിക്കറ്റ് രണ്ട് തവണ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

