Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു: 100 ടണ്ണിലധികം അത്യാവശ്യ സാധനങ്ങൾ ബഹ്‌റൈനിലെത്തിച്ചു

text_fields
bookmark_border
ഗൾഫ് എയറിന്‍റെ പ്രത്യേക സർവീസുകൾ വഴിയാണ് സാധനങ്ങൾ ബഹ്റൈനിലെത്തിച്ചത്
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു: 100 ടണ്ണിലധികം അത്യാവശ്യ സാധനങ്ങൾ ബഹ്‌റൈനിലെത്തിച്ചു
cancel

മനാമ: രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിൽ ഉൽപന്നങ്ങളുടെ ലഭ്യത നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ് 100 ടണ്ണിലധികം ഭക്ഷ്യസാധനങ്ങൾ ബഹ്‌റൈനിലെത്തിച്ചു. ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്‍റെ പ്രത്യേക സർവീസുകൾ വഴി ദമ്മാമിലെത്തിക്കുകയും തുടർന്ന് കിങ് ഫഹദ് കോസ്വേ വഴി സാധനങ്ങൾ ബഹ്റൈനിലെത്തിക്കുകയുമായിരുന്നു

ഇതുവരെ ഒമ്പത് വിമാനങ്ങളിലായി പഴങ്ങൾ, പച്ചക്കറികൾ, മാംസം, ജ്യൂസുകൾ, ഇളനീർ, വിവിധ പലവ്യഞ്ജനങ്ങൾ, പരിപ്പ് വർഗങ്ങൾ, കുടിവെള്ളം എന്നിവ എത്തിച്ചു കഴിഞ്ഞു. കൊച്ചി, മുംബൈ, ലണ്ടൻ, തായ് ലൻഡ് എന്നിവിടങ്ങളിൽനിന്നാണ് ലുലു ഈ ഉൽപന്നങ്ങൾ ശേഖരിക്കുന്നത്. ഇവ ബഹ്‌റൈനിലെ വിവിധ ലുലു ഔട്ട്ലെറ്റുകൾ വഴി ഉപഭോക്താക്കളിലേക്ക് എത്തും.

സമാനമായ രീതിയിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് 160 ടണ്ണും, കുവൈത്തിലേക്ക് 82 ടണ്ണും ഭക്ഷ്യവസ്തുക്കൾ ലുലു നേരത്തെ എത്തിച്ചിരുന്നു. വിപണിയിൽ ഉൽപന്നങ്ങളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും വിലക്കയറ്റം തടയാനും ലുലു ഗ്രൂപ് കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ചെയർമാൻ എം.എ. യൂസുഫലി അറിയിച്ചു. ആവശ്യമായ ഭക്ഷ്യശേഖരം ലുലുവിന്‍റെ പക്കലുണ്ടെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu delivers over 100 tons of essential goods to Bahrain to ensure food security
Next Story