Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലുവിൽ 1.5 ലക്ഷം...

ലുലുവിൽ 1.5 ലക്ഷം ദിനാറി​െൻറ ഷോപ്പ്​ ആൻറ്​ വിൻ വാർഷിക ബൊണാൻസ

text_fields
bookmark_border
ലുലുവിൽ 1.5 ലക്ഷം ദിനാറി​െൻറ ഷോപ്പ്​ ആൻറ്​ വിൻ വാർഷിക ബൊണാൻസ
cancel

മനാമ: ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റി​െൻറ 13ാമത്​ വാർഷികം ഷോപ്പ്​ ആൻറ്​ വിൻ ഇ റാഫിൾ പരിപാടിയോടെ ആഘോഷിക്കുന്നു. വിജയികൾക്ക്​ 1.5 ലക്ഷം ദിനാറി​െൻറ ലുലു ഷോപ്പിങ്​ ഗിഫ്​റ്റ്​ കാർഡുകൾ​ സമ്മാനമായി ലഭിക്കും. സെപ്​റ്റംബർ 17 മുതൽ ഒക്​ടോബർ 21 വരെയാണ്​ ആഘോഷം.

ലുലുവി​െൻറ എട്ട്​ ഹൈപ്പർമാർക്കറ്റുകളിൽ ഏതെങ്കിലുമൊന്നിൽനിന്ന്​ ഒാരോ അഞ്ച്​ ദിനാറി​െൻറ ഷോപ്പിങ്​ നടത്തു​േമ്പാഴും ഇ റാഫിളിന്​ അർഹത നേടും. വിജയികൾക്ക്​ 50 ദിനാർ, 25 ദിനാർ, 10 ദിനാർ എന്നീ ഷോപ്പിങ്​ കാർഡുകളാണ്​ ലഭിക്കുക. ദ്വൈവാര നറുക്കെടുപ്പും ഷോപ്പ്​ ആൻറ്​ വിൻ ആഘോഷത്തിലുണ്ട്​. 25,000 രൂപയുടെ ലുലു ഷോപ്പിങ്​ ഗിഫ്​റ്റ്​ കാർഡുകൾ സമ്മാനമായി ലഭിക്കും. ഉപഭോക്​താക്കൾക്കായി ആകർഷകമായ മറ്റനേകം ഒാഫറുകളും ഒരുക്കിയിട്ടുണ്ട്​. ഒന്ന്​, രണ്ട്​, മൂന്ന്​ ദിന ഒാഫറുകൾക്ക്​ പുറമേ, ലക്ഷ്വറി സ്​മാർട്ട്​ ഫോണുകൾ, വൈഡ്​ സ്​ക്രീൻ ടെലിവിഷൻ തുടങ്ങിയവയിലും ഒാഫർ ലഭ്യമാണ്​. ഒാരോ മണിക്കൂറിലും സർപ്രൈസ്​ ഒാഫറുകളുമുണ്ട്​. തെരഞ്ഞെടുത്ത ബ്രാൻഡുകളിൽ അഞ്ച്​ ദിനാറിന്​ വീതം ഷോപ്പിങ്​ നടത്തു​േമ്പാൾ രണ്ട്​ നറുക്കെടുപ്പ്​ അവസരവും ലഭിക്കും. ഇൗ വാർഷികത്തിൽ ലുലുവി​െൻറ ഉപഭോക്​താക്കൾക്ക്​ മികച്ച ഉൽപന്നങ്ങളും ഒാഫറുകളും ലഭ്യമാക്കുകയാണ്​ ലക്ഷ്യമെന്ന്​ ലുലു ഗ്രൂപ്പ്​ ഡയറക്​ടർ ജുസെർ രൂപവാല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story