Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലവ് ലൈഫ്, നോ ഡ്രഗ്സ്': ലഹരിവിരുദ്ധ ദൗത്യത്തിന്റെ ആഗോള പ്രചാരണത്തിന് തുടക്കം

text_fields
bookmark_border
ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ ഐ.സി.എഫ്. പിന്തുണ സ്വാഗതാർഹം: ആഭ്യന്തരമന്ത്രി
ലവ് ലൈഫ്, നോ ഡ്രഗ്സ്: ലഹരിവിരുദ്ധ ദൗത്യത്തിന്റെ ആഗോള പ്രചാരണത്തിന് തുടക്കം
cancel
camera_alt

ലോഗോ പ്രകാശനം രമേശ് ചെന്നിത്തല നിർവഹിക്കുന്നു

മനാമ: കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മാഫിയകൾക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്' ദൗത്യത്തിന് പിന്തുണയുമായി ആഗോള മലയാളി സമൂഹം. ഐ.സി.എഫ്. ഇന്റർനാഷണൽ കൗൺസിലാണ് ഈ ആഗോള ദൗത്യത്തിന് നേതൃത്വം നൽകുന്നത്. തൂഫാൻ വാരിയർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നിർദേശ പ്രകാരമാണ് ഐ.സി.എഫ് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്റെ ഭാഗമാകുന്നത് 'ലവ് ലൈഫ്, നോ ഡ്രഗ്സ് ജീവിതം തന്നെയാണ് ലഹരി' എന്ന പ്രമേയത്തിലുള്ള പ്രചാരണ പദ്ധതിയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

പത്തു ലക്ഷത്തിലധികം പ്രവാസി മലയാളികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള പ്രചാരണ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാറിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി നേരിട്ട് കൈകോർത്താണ് പ്രചാരണം നടക്കുക. തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ്. ഇന്റർനാഷണൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അബ്ദുൽ കരീം ഹാജി മേമുണ്ട, സിദ്ദീഖ് സഖാഫി നേമം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Love Life, No Drugs': Global campaign for anti-drug mission begins
Next Story