ലണ്ടൻ അറേബ്യ ഓർഗനൈസേഷൻ ‘ബെസ്റ്റ് മൈസ് ഡെസ്റ്റിനേഷൻ’ അവാർഡ് ബഹ്റൈന്‍
text_fieldsമൈസ് ഡെസ്റ്റിനേഷന്‍ അവാര്‍ഡ് സമ്മാനിക്കുന്നു
മനാമ: ലണ്ടന്‍ അറേബ്യ ഓര്‍ഗനൈസേഷന്റെ ‘മികച്ച മൈസ് ഡെസ്റ്റിനേഷന്‍’ അവാര്‍ഡ് ബഹ്റൈന്‍ ലഭിച്ചു. ലണ്ടനില്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2024 ന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റിയിലെ (ബി.ടി.ഇ.എ) റിസോഴ്സസ് ആന്‍ഡ് പ്രോജക്റ്റുകളുടെ ഡെപ്യൂട്ടി സി.ഇ.ഒ ദാന അല്‍ സാദ് അവാര്‍ഡ് സ്വീകരിച്ചു.
ലോകമെമ്പാടുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, ബിസിനസ് നേതാക്കള്‍ എന്നിവരില്‍നിന്നുള്ള 200 ലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.ബിസിനസ് ടൂറിസം വര്‍ധിപ്പിക്കുന്നതിനും വിവിധ പ്രാദേശിക, അന്തര്‍ദേശീയ പരിപാടികള്‍ക്ക് മുന്‍ഗണന നല്കുന്ന സ്ഥലമായി ബഹ്റൈനിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും നല്കിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
ലണ്ടന്‍ അറേബ്യ ഓര്‍ഗനൈസേഷനില്‍നിന്ന് ഈ അഭിമാനകരമായ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ദാന അല്‍ സാദ് പറഞ്ഞു. ടൂറിസം മേഖലയുടെ വികസനത്തിന് ബിസിനസ് ടൂറിസത്തെ ഒരു പ്രധാന ചാലകശക്തിയായി സ്ഥാപിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് കിട്ടിയ അംഗീകാരമാണിത്.
ബിസിനസ് ടൂറിസം മേഖലയില്‍ രാജ്യത്തിന്റെ ആഗോള സ്ഥാനം സ്ഥാപിക്കുന്നതിന് ടീം ബഹ്റൈന്‍ നടത്തിയ നിരവധി വര്‍ഷത്തെ തന്ത്രപരമായ ആസൂത്രണത്തിന്റെയും അശ്രാന്ത പരിശ്രമങ്ങളുടെയും ഫലമാണിത്.
കൂട്ടായ പരിശ്രമത്തിലൂടെ എക്സിബിഷനുകളിലും കോണ്‍ഫറന്‍സ് വ്യവസായത്തിലും ആഗോള നേതൃത്വം നേടാനും അതുവഴി ദേശീയ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്നനിലയില്‍ ടൂറിസം മേഖലയുടെ പ്രകടനം വര്‍ധിപ്പിക്കാനും രാജ്യം സജ്ജമാണെന്നും ദാന അല്‍ സാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

