Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക കേരള സഭയിൽനിന്ന്​...

ലോക കേരള സഭയിൽനിന്ന്​ രാജിവെച്ചത് സർക്കാർ ലക്ഷ്യങ്ങളിൽ നിന്ന്​ പിൻമാറിയതിനാൽ -രാജു കല്ലുംപുറം

text_fields
bookmark_border
ലോക കേരള സഭയിൽനിന്ന്​ രാജിവെച്ചത് സർക്കാർ ലക്ഷ്യങ്ങളിൽ നിന്ന്​ പിൻമാറിയതിനാൽ -രാജു കല്ലുംപുറം
cancel
camera_alt???? ??????????

മനാമ: ലോക കേരള സഭ അതി​​​െൻറ ലക്ഷ്യങ്ങളിൽ നിന്ന്​ മാറുകയും പ്രവാസികളുടെ നേർക്ക്​ മുഖംതിരിഞ്ഞ്​ നിന്നതി​​​െൻ റ പേരിലുമാണ്​ ലോക കേരള സഭ, കേരള സഭ സ്റ്റാൻറിങ്​ കമ്മിറ്റി അംഗത്വങ്ങൾ രാജിവെക്കുന്നതെന്ന്​ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം പ്രസ്​താവനയിൽ അറിയിച്ചു. ഇത് സംബന്ധിച്ച അനുമതിക്കായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ബന്​ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മലയാളികളായ പ്രവാസികൾ വളരെ പ്രതീക്ഷ​േയാടെ കണ്ടിരുന്ന ലോക കേരള സഭ അതി​​​െൻറ ലക്ഷ്യങ്ങളിൽനിന്ന് നിന്ന് മാറിയതായ​ും അദ്ദേഹം ആരോപിച്ചു. ലോക കേരള സഭ ഭരിക്കുന്ന പാർട്ടിക്കും, ഉദ്യോഗസ്ഥർക്കും, സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള ഒരു ക്രമീകരണമായി മാറി.

നാട്ടിൽ എത്തിച്ചേരുന്ന പ്രവാസികൾ തങ്ങളുടെ അത്യാവശ്യ കാര്യങ്ങൾ നടത്തി കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, മറ്റ് ഗവൺ​മ​​െൻറ്​ സ്ഥാപനങ്ങളെയും സമീപിക്കുമ്പോൾ, അവരെ ചൂഷണം ചെയ്യുന്ന സമീപനമാണ് ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും ചെയ്യുന്നത്. കോടി കണക്കിന് രൂപ മുതൽ മുടക്കി ചെറുകിട വ്യവസായം ആരംഭിക്കാൻ ശ്രമിക്കുന്ന പ്രവാസികളെ മുഴുവൻ തകർത്തുകളയാനാണ് ഈകൂട്ടർ ശ്രമിക്കുന്നതെന്നും രാജുകല്ലു​ംപുറം ആരോപിച്ചു. പല വിഷയങ്ങൾക്കും ശാശ്വത പരിഹാരമാകും ലോക കേരള സഭ എന്ന് വിശ്വസിച്ചിരുന്നു. എന്നാലിപ്പോൾ മറിച്ച്​ അഹങ്കാരവും മുഷ്ക്കും കാണിക്കുന്ന തങ്ങളുടെ അണികളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നടപടികൾ ആണ് സംസ്ഥാന സർക്കാർ കാട്ടിക്കൂട്ടുന്നത്. ഈ സാഹചര്യത്തിൽ ലോക കേരള സഭയിൽ തുടരുന്നതിൽ അർഥമില്ലെന്ന്​ മനസിലാക്കിയാണ്​ ഈ സ്ഥാനം രാജിവക്കുന്നതെന്ന്​ രാജു കല്ലുംപുറം പ്രസ്താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsloka kerala sabha
News Summary - loka kerala sabha-bahrain-gulf news
Next Story