ലോക കേരളസഭ ബഹിഷ്കരിക്കും -കെ. കരുണാകരൻ സ്റ്റഡി സെന്റർ
text_fieldsമനാമ: തുടർച്ചയായി അഞ്ചാം തവണയും കേരള സർക്കാർ ഖജനാവിൽനിന്ന് ധൂർത്തടിക്കുന്ന ലോക കേരളസഭ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ബഹ്റൈൻ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ.
അഞ്ച് തവണ വലിയ ബാധ്യത വരുത്തി കേരള സർക്കാർ സാധാരണ പ്രവാസികളെ വഞ്ചിക്കുന്ന ലോക കേരളസഭ ഇന്നേവരെ ഒരു നേട്ടവും വിദേശമലയാളികൾക്ക് നേടിത്തരാൻ കഴിഞ്ഞില്ല എന്ന വസ്തുതയിലിരിക്കെ ചില തൽപര വിദേശമലയാളികളെ മുൻനിരയിൽ നിർത്തി കളിക്കുന്ന പകൽകൊള്ളയായ ലോക കേരളസഭ എത്രയും വേഗം പിരിച്ചുവിടാനും നാളെ തുടക്കം കുറിക്കുന്ന ധൂർത്ത് മാമാങ്കം ബഹിഷ്കരിക്കാനും ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ബഹ്റൈൻ ഘടകം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

