മനാമ സൂക് ബിസിനസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ലോഗോ പ്രകാശനം
text_fieldsമനാമ സൂക് ബിസിനസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ലോഗോ
പ്രകാശനത്തിൽ നിന്ന്
മനാമ: മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി മനാമ കെ.എം.സി.സി നടപ്പാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമായി.
കെ.എം.സി.സി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പ്ലാറ്റ്ഫോമിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. സംസ്ഥാന നേതാക്കളും ജില്ലാ, ഏരിയ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. മനാമ സൂഖ് കെ.എം.സി.സി ഭാരവാഹികളായ അബ്ദുൽ ഖാദർ പുതുപ്പണം, മുഹമ്മദ് ഹൈലൈൻ, താജുദ്ദീൻ പൂനത്ത്, മുസ്തഫ സുറൂർ, നൗഷാദ് ഗോൾഡൻ ഗേറ്റ് റഫീഖ് ഇളയിടം, ജുനൈസ് പാവണ്ടൂർ, അൻസാർ കണ്ണൂക്കര, മുഹമ്മദ് അലി. കെ, ഫിറോസ് കെ.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മനാമയിലെ വ്യാപാര സ്ഥാപനങ്ങളെയും അവിടെയുള്ള വിവിധ ഉൽപ്പന്നങ്ങളെയും ഉപഭോക്താക്കളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു . സ്ഥാപനങ്ങളുടെ ചിത്രങ്ങളും ഉൽപ്പന്ന വിവരങ്ങളും ഇൻസ്റ്റാഗ്രാം, യു ട്യൂബ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നതിനാണ് പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത്.
മനാമയിലെ കൂടുതൽ വ്യാപാര സ്ഥാപനങ്ങളെയും വ്യാപാരികളെയും ഉൾപ്പെടുത്തി ഡിജിറ്റൽ രംഗത്ത് സമാനമായ കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി മനാമ സൂഖ് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

