'ലോഗ് ഓഫ് 21' സ്വാഗതസംഘം
text_fieldsമനാമ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനത്തിന് സമാപനംകുറിച്ച് സംഘടിപ്പിക്കുന്ന 'ലോഗ് ഓഫ് 21' സമാപന സമ്മേളനം വിജയിപ്പിക്കുന്നതിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരിയായി ഹബീബ് റഹ്മാനെയും രക്ഷാധികാരികളായി അസൈനാർ കളത്തിങ്കൽ, റസാഖ് മൂഴിക്കൽ, എസ്.വി. ജലീൽ, കെ.പി. മുസ്തഫ, ഒ.കെ. കാസിം, എ.പി. ഫൈസൽ, റഫീഖ് നാദാപുരം, അസ്ലം വടകര, ടി.പി. നൗഷാദ്, കളത്തിൽ മുസ്തഫ, മഹമൂദ് ഹാജി കുയ്യാലിൽ എന്നിവരെയും തെരഞ്ഞെടുത്തു.
ചെയർമാൻ: ഫൈസൽ കോട്ടപ്പള്ളി, വൈസ് ചെയർമാൻ: ഷരീഫ് വില്യാപ്പള്ളി, അസീസ് പേരാമ്പ്ര, അഷ്റഫ് അഴിയൂർ, റസാഖ് ആയഞ്ചേരി, അഷ്റഫ് കാട്ടിലെപ്പീടിക, ഷാജഹാൻ കൊടുവള്ളി, നവാസ് വടകര, മൊയ്തീൻ പേരാമ്പ്ര, സാഹിർ ബാലുശ്ശേരി, ഷൗക്കത്ത് നാദാപുരം, ഹംസ കെ. ഹമദ്. ജനറൽ കൺവീനർ: ജെ.പി.കെ തിക്കോടി, കൺവീനർ: അശ്കർ വടകര, ലത്തീഫ് കൊയിലാണ്ടി, അലി ഒഞ്ചിയം, സിനാൻ കൊടുവള്ളി, റസാഖ് കായണ്ണ, ഫൈസൽ തോലേരി, സഹിർ എടച്ചേരി. ട്രഷറർ: പി.വി. മൻസൂർ. ചീഫ് കോഒാഡിനേറ്റർ: ഫൈസൽ കണ്ടിത്താഴ, കോഒാഡിനേറ്റർ: പി.കെ. ഇസ്ഹാഖ്. ടി.പി. നൗഷാദ്, ഹംസ, ഷാഫി വേളം, ഷാജഹാൻ കൊടുവള്ളി സഹീർ എടച്ചേരി, മൊയ്തീൻ പേരാമ്പ്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി ജെ.പി.കെ തിക്കോടി സ്വാഗതവും സെക്രട്ടറി അഷ്കർ വടകര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

