Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡുറാസിൽ മാലിന്യക്കൂമ്പാരം ആശങ്ക സൃഷ്ടിക്കുന്നു: തീപിടിത്ത ഭീഷണിയെ തുടർന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

text_fields
bookmark_border
ഡുറാസിൽ മാലിന്യക്കൂമ്പാരം ആശങ്ക സൃഷ്ടിക്കുന്നു: തീപിടിത്ത ഭീഷണിയെ തുടർന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
cancel

മനാമ: ബഹ്റൈനിലെ ഡുറാസ് ബ്ലോക്ക് 536-ൽ മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞുകിടക്കുന്ന ഒഴിഞ്ഞ ഭൂമി പ്രദേശവാസികൾക്ക് കടുത്ത ഭീഷണിയാകുന്നു. എലി, പ്രാണികൾ, ഇഴജന്തുക്കൾ എന്നിവയുടെ കേന്ദ്രമായി മാറിയ ഈ സ്ഥലം സമീപവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും വലിയ തോതിൽ തീപിടിത്ത ഭീഷണിയും സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യവിരുദ്ധർ നിരന്തരം തീയിടുന്നത് സമീപത്തെ വീടുകൾക്ക് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. അടുത്തിടെ ഇവിടെയുണ്ടായ വലിയ തീപിടിത്തത്തിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. നിരവധി തവണ അധികാരികളെ സമീപിച്ചിട്ടും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി ഇത്തരം കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സയ്യിദ് ശുബ്ബാർ അൽ വദൈ വ്യക്തമാക്കി. 2019 ലെ പൊതു ശുചിത്വ നിയമപ്രകാരം സ്വത്തുക്കളുടെ ഉടമകൾ അതത് പ്രദേശങ്ങളുടെ ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്.

നിയമം കർശനമായി നടപ്പിലാക്കാനും, മാലിന്യങ്ങൾ നീക്കം ചെയ്യാനും, കീടനാശിനി പ്രയോഗങ്ങൾ നടത്താനും അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അടുത്ത ദുരന്തം ഉണ്ടാകുന്നതിന് മുൻപ് അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Locals demand urgent action following fire threat on Garbage piles cause concern in Duras
Next Story