നാടൻ പന്ത് കളി ടൂർണമെന്റ് ലോഗോ പ്രകാശനം
text_fieldsഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് ലോഗോ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള അഞ്ചാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി നിർവഹിച്ചു. ചെയർമാൻ റെജി കുരുവിള, പ്രസിഡന്റ് സാജൻ തോമസ്, ട്രഷറർ ബോബി പാറമ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് പുതുപ്പള്ളി, സുബിൻ തോമസ്, ജോൺസൺ, റോബിൻ എബ്രഹാം, മണിക്കുട്ടൻ, ജോയൽ എന്നിവർ പങ്കെടുത്തു.
കെ.ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിങ് ട്രോഫിക്കുവേണ്ടിയും എബ്രഹാം കൊറെപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർറോളിങ് ട്രോഫിക്ക് വേണ്ടിയും എം.സി. കുരുവിള മണ്ണൂർ മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയും കാഷ് അവർഡിനും വേണ്ടിയുള്ള നാടൻപന്ത് കളി മത്സരം ഒക്ടോബർ 17 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കും. ബി.കെ.എൻ.ബി.എഫിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ വെള്ളിയാഴ്ച 11ന് ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ ആഘോഷപൂർവം നടന്നു. വിവിധ കലാകായിക പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

