യു.എസ് കോൺഗ്രസ് പ്രതിനിധി സംഘത്തെ സ്വീകരിച്ച് എൽ.എം.ആർ.എ
text_fieldsമനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യുഎസ് കോൺഗ്രസിലെ സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു പ്രതിനിധി സംഘത്തെ സ്വീകരിച്ചു. തൊഴിൽ വിപണി വികസന ശ്രമങ്ങളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ബഹ്‌റൈൻ നടപ്പിലാക്കിയ സംരംഭങ്ങളെക്കുറിച്ച് പ്രതിനിധി സംഘത്തെ ധരിപ്പിച്ചു.
എൽ.എം.ആർ.എ സംവിധാനവുമായി ബന്ധിപ്പിച്ച സാമ്പത്തിക, ബാങ്കിംഗ് സ്ഥാപനങ്ങൾ വഴി തൊഴിലാളികളുടെ വേതനം ഇലക്ട്രോണിക് രീതിയിൽ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന, മെച്ചപ്പെടുത്തിയ 'വേതന സംരക്ഷണ സംവിധാനം' ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. കൂടാതെ, മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെക്കുറിച്ചും, ചൂഷണത്തിന് ഇരയാകുന്നവർക്കോ അല്ലെങ്കിൽ സാധ്യതയുള്ളവർക്കോ പ്രതിരോധ പിന്തുണ, നിയമോപദേശം, അഭയം എന്നിവയുൾപ്പെടെ സമഗ്രമായ സേവനങ്ങൾ നൽകുന്ന എക്‌സ്‌പാറ്റ് പ്രൊട്ടക്ഷൻ സെന്ററിന്റെ (Expat Protection Centre) പങ്കിനെക്കുറിച്ചും പ്രതിനിധി സംഘത്തിന് വിശദമായ വിവരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

