Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശോധന ശക്തമാക്കി എൽ.എം.ആർ.എ

text_fields
bookmark_border
പരിശോധന ശക്തമാക്കി എൽ.എം.ആർ.എ
cancel

മനാമ: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തുന്ന പരിശോധന ശക്തമാക്കി. വിവിധ ഗവർണറേറ്റ് പരിധികളിൽ തുടർച്ചയായി നടത്തുന്ന പരിശോധനയിൽ നിരവധി അനധികൃത തൊഴിലാളികളെ കണ്ടെത്തി. നിയമ വിരുദ്ധ രീതികൾ പിന്തുടർന്ന ഏതാനും തൊഴിലുടമകളും പിടിയിലായിട്ടുണ്ട്. നിയമപരമല്ലാത്ത തൊഴിൽരീതി അവസാനിപ്പിച്ച് രാജ്യത്തെ തൊഴിൽ രംഗം ശുദ്ധീകരിക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ്, മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് തൊഴിലിടങ്ങൾ, വിദേശ തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം മുഹറഖിൽ നടത്തിയ പരിശോധനയിൽ എൽ.എം.ആർ.എ, എമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തി. നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് പിടിയിലാകുന്നവർക്കെതിരെ സ്വീകരിക്കുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 17506055 എന്ന എൽ.എം.ആർ.എ കാൾ സെന്റർ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LMRA strengthened the inspection
Next Story