കടകളിലും വർക് സൈറ്റുകളിലും എൽ.എം.ആർ.എ പരിശോധന
text_fieldsലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കടകളിൽ പരിശോധന നടത്തുന്നു
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) കാപിറ്റൽ ഗവർണറേറ്റിലും സതേൺ ഗവർണറേറ്റിലും കടകളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തി. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടിക്ക് വിടുകയും ചെയ്തു.
ദേശീയത, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് സതേൺ ഗവർണറേറ്റിൽ മറ്റ് പരിശോധന കാമ്പയിൻ നടത്തിയത്. നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ തുടർ ദിവസങ്ങളിലും പരിശോധനയുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി വെബ്സൈറ്റായ www.lmra.gov.bh ലെ ഇ-ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ അറിയിക്കണം. ഫോൺ: 17506055.

