എൽ.എം.ആർ.എ പരിശോധന ശക്തം: ഒരാഴ്ചക്കിടെ 150 പേരെ നാടുകടത്തി
text_fieldsമനാമ: ബഹ്റൈനിൽ നിയമവിരുദ്ധ താമസക്കാരെയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെയും കണ്ടെത്താനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന കർശനമാക്കി. ജനുവരി 11 മുതൽ 17 വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി 850 പരിശോധനകളാണ് അധികൃതർ നടത്തിയത്. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 150 പേരെ നാടുകടത്തുകയും 11 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവിധ ഗവർണറേറ്റുകളിലായി നടന്ന റെയ്ഡുകളിൽ ഇക്കാമ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ച നിരവധി പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
തൊഴിൽ വിപണിയുടെ സുരക്ഷിതത്വവും മത്സരക്ഷമതയും ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധ തൊഴിൽ രീതികൾ ശ്രദ്ധയിൽപെട്ടാൽ www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന നമ്പറിലോ അധികൃതരെ അറിയിക്കണമെന്ന് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

