Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമലംഘനം; ബഹ്റൈനിൽ 574 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ

text_fields
bookmark_border
നിയമലംഘനം; ബഹ്റൈനിൽ 574 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ
cancel

മനാമ: നിയമലംഘനത്തെ തുടർന്ന് പിടിയിലായ 574 പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). കഴിഞ്ഞ ആഴ്ചകളിലായി നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട പ്രവാസികളെയാണ് നാടുകടത്തിയത്.

തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും തൊഴിൽ അന്തരീക്ഷത്തിന്റെ സുതാര്യതയും മത്സരക്ഷമതയും ഉറപ്പുവരുത്തുന്നതിനുമായി എൽ.എം.ആർ.എ സ്ഥിരമായി നടത്തിവരാറുള്ള പരിശോധനകളിലാണ് ഇവർ പിടിക്കപ്പെട്ടത്. ഇതിന്‍റെ ഭാഗമായി ഒക്ടോബർ നടത്തിയത് 3,692 തപരിശോധനകളാണ് . വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിൽ നിയമവിരുദ്ധമായി ജോലി ചെയ്ത പുതിയ 62 തൊഴിലാളികളെ കണ്ടെത്തിയിട്ടുണ്ട്. നിയമ നടപടികൾക്ക് ശേഷം തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ ഇവരെയും നാടുകടത്തും.

പരിശോധനകളിൽ എൽ.എം.ആർ.എ നിയമങ്ങളും ബഹ്‌റൈനിലെ ഐഡന്‍റിറ്റി കാർഡ് നിയമങ്ങളും ലംഘിച്ച നിരവധി സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരിശോധനകളിൽ ഭാഗമായ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (എൻ.പി.ആർ.എ), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, വിവിധ ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ്, ട്രാഫിക് ഡയറക്ടറേറ്റ് എന്നീ ആഭ്യന്തര മന്ത്രാലയ വിഭാഗങ്ങൾക്കും മറ്റ് വിവിധ മന്ത്രാലയങ്ങൾക്കും എൽ.എം.ആർ.എ നന്ദി അറിയിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ എൽ.എം.ആർ.എ വെബ്‌സൈറ്റ് (www.lmra.gov.bh), 'തവാസുൽ' സംവിധാനം അല്ലെങ്കിൽ 17506055 എന്ന കോൾ സെന്റർ നമ്പർ വഴി വിവരമറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Law violation: LMRA deports 574 expatriates in Bahrain
Next Story