ആദ്യ മൂന്നു മാസങ്ങളിൽ 1200 പ്രവാസികളെ നാടുകടത്തി എൽ.എം.ആർ.എ
text_fieldsമനാമ: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ആകെ 1200 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് അതോറിറ്റി (എൽ.എം.ആർ.എ) കണക്കുകൾ. വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന് എൽ.എം.ആർ.എ നടത്തിയ പരിശോധനക്കിടെ നിയമലംഘനം നടത്തിയവരെ കണ്ടെത്തുകയും നാടുകടത്തുകയുമായിരുന്നു.
ജനുവരിമുതൽ മാർച്ച് വരെ ഏകദേശം 151 സംയുക്ത പരിശോധനകളാണ് നടന്നത്. ആകെ 1212 പേരെയാണ് ഇക്കാലയളവിൽ നാടുകടത്തിയത്.
പ്രതിമാസം 400 പേരാണ് ഇത്തരത്തിൽ ഡിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയം, ദേശീയ, പാസ്പോർട്ട്, താമസകാര്യ വിഭാഗം, ഗവർണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് മീഡിയ ആൻഡ് സെക്യൂരിറ്റി കൾച്ചർ, മുനിസിപ്പാലിറ്റി അഫേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവരുമായി ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്.
ഈ പരിശോധനകൾ തുടരുമെന്നും എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കുമെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

