Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​രാ​ഴ്‌​ച​ക്കി​ടെ...

ഒ​രാ​ഴ്‌​ച​ക്കി​ടെ എ​ൽ.​എം.​ആ​ർ.​എ നാ​ടു​ക​ട​ത്തി​യ​ത് നൂ​റ് പ്ര​വാ​സി​ക​ളെ

text_fields
bookmark_border
ഒ​രാ​ഴ്‌​ച​ക്കി​ടെ എ​ൽ.​എം.​ആ​ർ.​എ നാ​ടു​ക​ട​ത്തി​യ​ത് നൂ​റ് പ്ര​വാ​സി​ക​ളെ
cancel

മ​നാ​മ: ക​ഴി​ഞ്ഞ ഒ​രാ​ഴ്‌​ച​ക്കി​ടെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ. എ) ​നാ​ടു​ക​ട​ത്തി​യ​ത് 100 പ്ര​വാ​സി​ക​ളെ. തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തേ പി​ടി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

ഏ​പ്രി​ൽ 20നും 26​നു​മി​ട​യി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ൽ.​എം.​ആ​ർ.​എ 1,236 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. കൂ​ടാ​തെ, വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് 12 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളും സം​ഘ​ടി​പ്പി​ച്ചു. 2024 ജ​നു​വ​രി മു​ത​ൽ ആ​കെ 72,424 പ​രി​ശോ​ധ​ന​ക​ളും 1,044 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും എ​ൽ.​എം.​ആ ർ.​എ ന​ട​ത്തി.

പ​രി​ശോ​ധ​ന​ക​ളി​ൽ 3,082 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും 8,481 അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ​വ​രും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും താ​മ​സ നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ൽ.​എം.​ആ​ർ.​എ​യു​ടെ പ​രി​ശോ​ധ​ന​ക​ൾ. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedLMRAmigrantBahrain News
News Summary - LMRA deports 100 migrants in one week
Next Story