Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.എം.ആർ.എ സി.ഇ.ഒ ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചു

text_fields
bookmark_border
പ്രവാസി തൊഴിലാളികൾ പാലിക്കേണ്ട ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിൽ യോജിച്ചുപ്രവർത്തിക്കും
എൽ.എം.ആർ.എ സി.ഇ.ഒ ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചു
cancel
camera_alt

എൽ.എം.ആർ.എ സി.ഇ.ഒ നിബ്രാസ് താലിബ്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചപ്പോൾ

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്‌സനുമായ നിബ്രാസ് താലിബ്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചു.

അംബാസഡറെ സ്വാഗതം ചെയ്ത എൽ.എം.ആർ.എ സി.ഇ.ഒ ബഹ്‌റൈനിലെ ചുമതലകളിൽ വിജയം ആശംസിച്ചു. ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത എൽ.എം.ആർ.എ സി.ഇ.ഒ ഊന്നിപ്പറഞ്ഞു. പ്രവാസി തൊഴിലാളികൾക്കിടയിൽ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചും പാലിക്കേണ്ട ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിൽ യോജിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - L.M.R.A CEO Received the Indian Ambassador
Next Story