കാപിറ്റൽ ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന
text_fieldsമനാമ: കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ എൽ.എം.ആർ.എ നടത്തിയ പരിശോധനയിൽ നിയമ ലംഘകരായ ഏതാനും പേർ പിടിയിലായി. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ തൊഴിലിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
താമസ വിസ, തൊഴിൽ നിയമം എന്നിവ ലംഘിച്ച ഏതാനും പേർ പിടിയിലാവുകയും നിയമനടപടികളുടെ ഭാഗമായി ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽ.എം.ആർ.എ പരിശോധന ശക്തമാക്കുകയാണെന്നും നിയമലംഘനം തുടർന്നു കൊണ്ടുപോകാൻ അനുവദിക്കുകയില്ലെന്നുമാണ് അധികൃതരുടെ നിലപാട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

