ഒരു കൂരക്ക് താഴെ ‘തുറക്കാത്ത മനസു’കളുമായി
text_fieldsഒരു പാർപ്പിടത്തിൽ ഉടലുകൾ പങ്കിട്ടുള്ള ജീവിതം. അതിനുമപ്പുറം അവരുടെ മനസുകൾ എത്രത്തോളം തമ്മിൽ ഇഴ ചേർക്കപ്പെട്ടിരിക്കുന്നു. ഇൗ ചോദ്യം ലിവിങ് ടുഗതർ സമ്പ്രദായത്തിൽ കഴിയുന്നവരോട് ചോദിച്ചാൽ കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. പങ്കാളിയുടെ ഭൗതികമായ ഗുണങ്ങളിൽ വീഴ്ച ഉണ്ടായാൽ അവിടെ അവസാനിക്കുന്നു ഇൗ ബന്ധം. പണം, സൗന്ദര്യം, ആരോഗ്യം, പ്രായം എന്നീ ഘടകങ്ങൾ ഇത്തരമാളുകൾക്ക് പ്രധാനമാണ്. ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അനാഥരായി മരിച്ച ചില മലയാളികളുടെ കഥ ഇതിന് തെളിവുമാണ്. പതിറ്റാണ്ടുകളായി നാട്ടിൽ പോകാത്ത പത്തോളം മലയാളി പുരുഷൻമാർ, ഇണകളുമായി ‘ലിവിങ് ടുഗതർ’ ആയി കഴിയുകയും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആരോരും ഇല്ലാതെ മരണപ്പെടുകയും ചെയ്തു. അവരുടെ നല്ലകാലങ്ങളിൽ ഒപ്പമുണ്ടായിരുന്ന വനിതകൾ ഇവരിൽ പലരെയും തിരിഞ്ഞുനോക്കാനില്ലായിരുന്നു. സാമൂഹിക പ്രവർത്തകരാണ് ഇവരെ ആതുരാലയങ്ങളിൽ അവസാന നാളുകളിൽ സന്ദർശിക്കാൻ എത്തിയിരുന്നത്.
ആറ് മാസം മുമ്പുണ്ടായ ഒരു സ്ത്രീയുടെ അനുഭവം കൂടി അറിയുേമ്പാൾ ലിവിങ് ടുഗതർ ബന്ധങ്ങളുടെ പൊള്ളത്തരം വ്യക്തമാകും. കൊച്ചിയിൽ ഭർത്താവും മക്കളുമുള്ള പകുതി മലയാളിയായ ആന്ധ്രക്കാരി ബഹ്റൈനിൽ എത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകളായി. അവർ ഇവിടെ ഒരു മലയാളിക്കൊപ്പം 25 വർഷം ഒരുമിച്ച് കഴിഞ്ഞു. നാട്ടിൽ തെൻറ മക്കളും ഭർത്താവും അറിഞ്ഞിട്ടും സ്ത്രീ കാര്യമാക്കിയില്ല. എന്നാൽ പിന്നീട് ബഹ്റൈനിലെ പങ്കാളി അവരെ ഉപേക്ഷിച്ചു. തുടർന്ന് സ്ത്രീക്ക് ഒരു ബസ് അപകടത്തിൽ ഗുരുതരപരിക്കേറ്റ് സൽമാനിയ ആശുപത്രിയിലായി. ശസ്തക്രിയയ്ക്കായി ബന്ധു എന്ന നിലയിൽ ഒപ്പിടാൻ വരണമെന്നുള്ള അപേക്ഷപോലും ആ മനുഷ്യൻ നിരസിച്ചു. തുടർന്ന് നാട്ടിലുള്ള മകനോട് സമ്മതപത്രം എഴുതി ഒപ്പിട്ട് അയച്ചുതരാമോയെന്ന് അന്വേഷിച്ചപ്പോൾ സാധ്യമല്ലെന്നായിരുന്നു മറുപടി. ഒരാഴ്ച പിന്നിട്ടിട്ടും ആരും വരാത്തതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കൊടി ഇൗ വിഷയം അറിഞ്ഞ് തെൻറ സഹോദരിയാെണന്നുകാട്ടി ശസ്തക്രിയ നടത്താനുള്ള അനുവാദപത്രത്തിൽ ഒപ്പിട്ടുകൊടുത്തു. ഇപ്പോഴും കാലിെൻറ വേദനയുമായി അവർ മനാമയിലെ ഗല്ലിയിൽ സ്വന്തം വിധിയെ പഴിച്ച് ജീവിക്കുന്നു. ഒടുവിൽ ആർക്കും വേണ്ടാതായി കഴിയുന്ന എത്രയെത്ര ഇരകൾ ലിവിങ് ടുഗതറിെൻറ നേർപകർപ്പായി ബഹ്റൈനിലുണ്ട്.
ജീവിതത്തിെൻറ ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാനുള്ള ത്രാണി ലിവിങ് ടുഗതർ പങ്കാളികളിൽ പലർക്കും ഉണ്ടാകില്ല. കാരണം പ്രായമേറെ ആയതും ശരീരത്തിെൻറ ദുർബലതയും അവരിൽ പലരെയും തളർത്തിയിട്ടുണ്ടാകും. എന്നാൽ ജീവിത യൗവ്വനത്തിലേക്ക് കാലൂന്നിയവർ ‘ലിവിങ് ടുഗതറി’ലേക്ക് കടന്നുചെല്ലുേമ്പാൾ ഉണ്ടാകുന്ന പ്രത്യാഘാതം എന്താണ്. അതിനും പറയാൻ നൂറ് നൂറ് ഉദാഹരണങ്ങൾ ഇൗ പ്രവാസ ഭൂമികയിലുണ്ട്. ഇന്നലെ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറേണ്ടി വന്ന ഇരുപതുകാരൻ മേൽപറഞ്ഞതിെൻറ ഉദാഹരണമാണ്. മലയാളിയായ ഒരു സ്ത്രീയുമായി ഒരുമിച്ച് താമസിച്ചതാണ് ഇയാൾക്ക് വിനയായത്.
മുപ്പതുകാരിയായ കോട്ടയത്തുകാരിയായിരുന്നു പങ്കാളി. അവർക്ക് നാട്ടിൽ ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. യുവാവുമൊത്തുള്ള ചില ചിത്രങ്ങൾ സ്ത്രീ തെൻറ േഫാണിൽ സൂക്ഷിച്ചിരുന്നു. ഇത് പുറത്തായതോടെ ബന്ധം പലരും അറിഞ്ഞു. ഇതിനെ തുടർന്നാണ് ഷോപ്പുട ഇയാെള വിസ റദ്ദാക്കി നാട്ടിലേക്ക് അയച്ചത്. എന്നാൽ നാട്ടിലേക്ക് പോയെങ്കിലും ഇതിെൻറ അനുരണനങ്ങൾ എങ്ങനെ യുവാവിെൻറയും യുവതിയുടെയും ഭാവിയെ ബാധിക്കും എന്ന് ബന്ധുക്കൾക്ക് ആശങ്കയുണ്ട്. കാരണം പ്രസ്തുത ചിത്രങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ലിവിങ് ടുഗതർ വിഷയങ്ങളിൽ പൊതുവെ കാണുന്ന കാര്യം ‘തെളിവു’കൾ ഉണ്ടാക്കി പരസ്പരം അറിയാതെ സൂക്ഷിക്കുന്നതാണ്.
നിയമപ്രകാരമുള്ള വിവാഹ രേഖകളിൽ ഏർപ്പെടാതെ ജീവിക്കുന്നതിനാൽ തെൻറ പങ്കാളി എപ്പോൾ വേണമെങ്കിലും തന്നെ വിട്ടുപോകാമെന്നുള്ള ഭീതി ഇവരിൽ എല്ലാപേർക്കുമുണ്ട്. അതിനാൽ അങ്ങനെ വിട്ടുപോയാൽ എടുത്തുപയോഗിക്കാൻ കഴിയുന്ന കടുത്ത തെളിവുകളായാണ് വീഡിയോ ദൃശ്യങ്ങളെ ഇവർ കാണുന്നത്. ഇതിനുപുറമെ ചിലർ പങ്കാളികളുടെ പാസ്പോർട്ട്, പണം എന്നിവ തന്ത്രത്തിൽ കൈക്കലാക്കുന്നു. ഉപേക്ഷിച്ചുപോയാൽ എതിരാളിക്കുമേൽ ഇൗ തുറുപ്പ് ചീട്ട് ഉപയോഗിക്കപ്പെടുന്നു. ഒരുമിച്ച് താമസിക്കുന്ന പങ്കാളി അറിയാതെ നാട്ടിൽ പോയി വിവാഹിതനായി മടങ്ങി വന്ന യുവാവിന് ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വന്നത് ഇത്തരത്തിലുള്ള വീഡിയോ ദൃശ്യം തെൻറ ഭാര്യക്ക് ലഭിച്ചതിനെ തുടർന്നാണ്. മാനസിക സമ്മർദം, കുറ്റബോധം, സാമ്പത്തിക പ്രശ്നങ്ങൾ, പരസ്പരമുള്ള സംശയം എന്നിവ ലിവിങ് ടുഗതർ ജീവിതം നയിക്കുന്നവരിൽ കൂടുതലാണെന്നും ഇത്തരക്കാരുടെ ജീവിതം അടുത്ത് മനസിലാക്കിയ വിവിധ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ പറയുന്നു.
പല വ്യക്തികളുടെ പേരിലും ലിവിങ് ടുഗതർ വിഷയങ്ങളിൽ നാട്ടിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതായും തങ്ങൾ പരിഹാരത്തിനായി ഇടപ്പെട്ടതായും ‘ബഹ്റൈൻ പ്രതിഭ’യുടെ നേതാവും സാമൂഹിക പ്രവർത്തകനുമായ സി.വി നാരായണൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കണ്ണൂർ ഇരിട്ടിയിൽ നിന്ന് ബഹ്റൈനിൽ എത്തിയ വ്യക്തിയുടെ ജീവിതം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. നാട്ടിലുള്ള മൂന്ന് മക്കെളയും ഭാര്യയെയും മറന്ന് ഇവിടെയുള്ള മലയാളി സ്ത്രീക്കൊപ്പം കഴിയുകയായിരുന്നു വ്യക്തി. ഇയാളുടെ മകൾ പഠിച്ച് നഴ്സാകുകയും സൗദിയിൽ ജോലിക്കെത്തുകയും ചെയ്തു. ഇൗ മകൾ അച്ഛനെ അന്വേഷിച്ച് ഒടുവിൽ ബഹ്റൈനിലെത്തി. സാമൂഹിക പ്രവർത്തകർ ഇടപെട്ട് മകൾക്ക് അച്ഛനെ കാണിച്ചുകൊടുക്കുകയും ചെയ്തു.
സമൂഹത്തിൽ പുഴുക്കുത്തുകൾക്ക് കാരണമാകും -ഡോ. ജോൺ പനക്കൽ
മനാമ: ലിവിങ് ടുഗതർ വിഷയത്തിൽ അകപ്പെട്ട് സംഘർഷങ്ങൾ അനുഭവിക്കുന്ന ചിലർ തെൻറ അടുത്ത് കൗൺസിലിങ്ങിനായി എത്തിയിരുന്നതായി ബഹ്റൈനിലെ പ്രമുഖ സൈക്കോളജിസ്റ്റ് ജോൺ മനക്കൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് പ്രധാന കാര്യങ്ങളാണ് ലിവിങ് ടുഗതറിലേക്ക് നയിക്കുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. കുടുംബം നാട്ടിലുള്ളത് ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടാൻ പുരുഷനും സ്ത്രീക്കും സൗകര്യം ലഭിക്കുന്നു. രണ്ടാമത്തെത് ജീവിത പ്രശ്നങ്ങൾ മൂലം സ്വസ്ഥതയുടെ തീരം തേടലുകളാണ്. സന്തോഷവും സമാധാനവും കിട്ടും എന്നുള്ള പ്രതീതി ലഭിക്കുേമ്പാൾ അതിെൻറ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു. ചില ചെറുപ്പക്കാരിലും മദ്ധ്യവയസ്ക്കരിൽ ഇൗ പ്രവണത അനുഭവപ്പെടുന്നുണ്ട്. അതിെൻറ ഫലമായി കുടുംബത്തിെൻറ അടിവേര് ഇളകിപ്പോകുകയും സമൂഹത്തിൽ പുഴുക്കുത്തുകൾ ഉണ്ടാകുകയും ചെയ്യും. അത് വ്യക്തിയുടെ സ്വൈര്യ ജീവിതത്തിൽ തുടർച്ചയായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ലിവിങ് ടുഗതർ കേസുകളിൽ ഭൂരിപക്ഷവും തമ്മിൽ പിണങ്ങി പോകുകയാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
