ഇന്ത്യ-ബഹ്റൈൻ നയതന്ത്ര ബന്ധ സുവർണ ജൂബിലി: ലിറ്റിൽ ഇന്ത്യ ബഹ്റൈൻ ആഘോഷം നാളെ മുതൽ
text_fieldsലിറ്റിൽ ഇന്ത്യ ബഹ്റൈൻ ആഘോഷ പരിപാടികളെക്കുറിച്ച് ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയിലെ കലാ, സാംസ്കാരിക വിഭാഗം ഡയറക്ടർ ജനറൽ ശൈഖ ഹല ബിൻത് മുഹമ്മദ് ആൽ ഖലീഫ വിശദീകരിക്കുന്നു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ എന്നിവർ സമീപം
മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലിയുടെ ഭാഗമായി ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി ആഭിമുഖ്യത്തിൽ ഒരാഴ്ചനീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടികൾ ബാബുൽ ബഹ്റൈനിലെ ലിറ്റിൽ ഇന്ത്യ സ്ക്വയർ, ബഹ്റൈൻ നാഷനൽ മ്യൂസിയം, കൾചറൽ ഹാൾ, ആർട്ട് സെൻറർ എന്നിവ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബഹ്റൈൻ നാഷനൽ മ്യൂസിയം ഹാളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അതോറിറ്റിയിലെ കലാ, സാംസ്കാരിക വിഭാഗം ഡയറക്ടർ ജനറൽ ശൈഖ ഹല ബിൻത് മുഹമ്മദ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ എന്നിവർ ആഘോഷപരിപാടികളെക്കുറിച്ച് വിശദീകരിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-ബഹ്റൈൻ ബന്ധത്തിൽ നാഴികക്കല്ലായാണ് ഇരു രാജ്യവും തമ്മിൽ ഒൗദ്യോഗികമായി നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ചത്. ബഹ്റൈനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ഇൗ ബന്ധത്തിന് അരനൂറ്റാണ്ട് തികയുന്നത് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി.
'ലിറ്റിൽ ഇന്ത്യ ബഹ്റൈൻ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷം ഒക്ടോബർ 12ന് ആരംഭിച്ച് 19നു സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യക്കാരും ബഹ്റൈനികളുമായ കലാകാരന്മാരെ പെങ്കടുപ്പിച്ചുള്ള വിവിധ സാംസ്കാരിക പരിപാടികൾ, കരകൗശല പ്രദർശനം, തനത് ഭക്ഷ്യ വിഭവങ്ങൾ, സെമിനാറുകൾ, വെബിനാറുകൾ എന്നിവയാണ് മുഖ്യ ആകർഷണങ്ങൾ.
ഒക്േടാബർ 12നു വൈകീട്ട് 5.45ന് ബാബുൽ ബഹ്റൈൻ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമാകും. തുടർന്ന് ലിറ്റിൽ ഇന്ത്യ സ്ക്വയർ, ലിറ്റിൽ ഇന്ത്യ മാർക്കറ്റ് സന്ദർശനം, ശ്രീനാഥ്ജി ടെമ്പിൾ സന്ദർശനം എന്നിവയുമുണ്ടാകും. രാത്രി എട്ടിന് കൾചറൽ ഹാളിൽ ഇന്ത്യയിലെ ശ്രീജയന്ത് നായിഡു ക്ലാസിക്കൽ ആൻറ് ഫോക് മ്യൂസിക് ട്രൂപ് അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
13നു രാത്രി ഏഴിന് നാഷനൽ മ്യൂസിയം ഒാഡിറ്റോറിയത്തിൽ ടി.എച്ച്.എം.സി പ്രസിഡൻറ് ബോബ് താക്കർ പ്രഭാഷണം നടത്തും.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഇന്ത്യയും ബഹ്റൈനും കൈവരിച്ച വ്യാപാര പുരോഗതിയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കും. രാത്രി എട്ടിന് കൾചറൽ ഹാളിൽ ഇൻറർനാഷനൽ ജയ്വന്ത് നായിഡുവും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റിവൽ അരങ്ങേറും. 15നു വൈകീട്ട് അഞ്ചിന് ബാബുൽ ബഹ്റൈനിൽ ലിറ്റിൽ ഇന്ത്യ ഫോേട്ടാവാക്ക്, 16നു രാവിലെ 10ന് നാഷനൽ മ്യൂസിയത്തിന് സമീപമുള്ള ആർട്ട് സെൻററിൽ ഹാൻഡ് േബ്ലാക്ക് പ്രിൻറിങ് ശിൽപശാല എന്നിവയുമുണ്ടാകും. 17നു വൈകീട്ട് ഏഴിന് നാഷനൽ മ്യൂസിയം ഒാഡിറ്റോറിയത്തിൽ നടക്കുന്ന നടക്കുന്ന സെമിനാറിൽ ബിസിനസുകാരനും ഗവേഷകനുമായ യൂസുഫ് സലാഹുദ്ദീൻ പ്രഭാഷണം നടത്തും.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധത്തിെൻറ വിവിധ തലങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

