ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ മെഡിക്കൽ ക്യാമ്പ്
text_fieldsലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച്
നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മനാമ ബസ് സ്റ്റേഷന് സമീപമുള്ള അൽ റബീഹ് മെഡിക്കൽ സെന്ററിൽ വെച്ച് നടത്തിയ ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു. കണ്ണ് പരിശോധനയടക്കം നിരവധി ടെസ്റ്റുകളും ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹ്റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ് ഈസ അൽഷാനൂ നിർവഹിച്ചു. ലയൺസ് ക്ലബ് ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം ആശംസിച്ചു. ബഹ്റൈനിലെ സാമൂഹികരംഗത്തെ സ്വദേശി പ്രമുഖരായ ഹുസ്നിയ അലി കരീമി, മറിയം അബ്ദുൽ നാസർ അബ്ദുള്ള തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
അൽ റബീഹ് ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, നാസിമ, ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ ഡയറക്ടർ മൂസഹാജി, വൈസ് പ്രസിഡന്റ് സജിൻ ഹെൻട്രി, അൽ റബീഹ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അനസ്, ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, സാമൂഹിക പ്രവർത്തകരായ കെ.ടി. സലിം, ജമാൽ നദ്വി, രാജീവ് വെള്ളിക്കോത്ത്, അൻവർ നിലമ്പൂർ, നവാസ്, ഒ.ഐ.സി.സി വനിതവിഭാഗം പ്രസിഡന്റ് മിനി മാത്യു, ഷംന ഹുസൈൻ, ഹുസൈൻ കൈക്കുളത്ത്, ജേക്കബ് തേക്കുതോട് തുടങ്ങിയവർ സംസാരിച്ചു. ലയൺസ് ക്ലബ് ഭാരവാഹികളായ ഖലീൽ റഹ്മാൻ, ഫിറോസ് നങ്ങാരത്ത്, ഷാസ് പോക്കുട്ടി, ഷാഹിദ് അരിക്കുഴിയിൽ, അരുൺ ജോയ്, എൽദോ, ഷാജഹാൻ, നിഷിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഷമീമ ഖലീൽ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.