കാൻസർ രോഗികൾക്ക് മുടി ദാനംചെയ്ത് ലിജു ജോണി
text_fieldsലിജു ജോണി
മനാമ: കാൻസർ രോഗികൾക്കു വിഗ് നിർമിക്കാൻ ലിജു ജോണി മുടി ദാനം നൽകി. ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണിൽ നിന്ന് മുറി മുറിച്ചെടുത്ത് പ്രസ്തുത സലൂണിന് തന്നെ കൈമാറുകയായിരുന്നു.
ബഹ്റൈനിൽ ജോലി ചെയ്യുന്ന പത്തനംതിട്ട അടൂർ സ്വദേശി ലിജു മാത്യുവിന്റെ ഭാര്യയാണ് ലിജു ജോണി. ചുരുങ്ങിയത് 21 സെന്റീമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.
കീമോതെറപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ടമാകുന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകിവരുന്നത്.

