നിർമാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
text_fieldsമനാമ: നിർമാണ തൊഴിലാളികൾക്ക് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ ഗ്രൂപ് ബഹ്റൈൻ ബസ് ഗോ കാർഡ്, തൊപ്പികൾ, പഴങ്ങൾ, ജ്യൂസ്, വാട്ടർ ബോട്ടിലുകൾ എന്നിവ വിതരണം ചെയ്തു. ജുഫൈർ, അദ് ലിയ, ഉം അൽ ഹസം പ്രദേശങ്ങളിലെ നിർമാണ സ്ഥലങ്ങളിലെ തൊഴിലാളികൾക്കാണ് വിതരണം ചെയ്തത്.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസിന്റെ ബീറ്റ് ദ ഹീറ്റ് 2025 സംരംഭത്തിന്റെ ഭാഗമായി വേനൽക്കാലം ആരംഭിച്ചപ്പോൾ മുതൽ ബഹ്റൈന്റെ വിവിധയിടങ്ങളിൽ ഇതുപോലെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. വേനൽക്കാലം അവസാനം വരെ ഈ സംരംഭം തുടരുമെന്നും ഭാരവാഹികളായ സെയ്ദ് ഹനീഫ്, ഫസൽ റഹിമാൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

