തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് ലൈറ്റ്സ് ഓഫ് കൈൻഡ്നസ്
text_fieldsലൈറ്റ്സ് ഓഫ് കൈൻഡ്നസ് ദേശീയ ദിനാഘോഷ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റ്സ് ഓഫ് കൈൻഡ്നസ്, സിത്ര ഏരിയയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പാക്കറ്റുകൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളക്കുപ്പികൾ എന്നിവ വിതരണം ചെയ്തു.
വർഷം മുഴുവനും തൊഴിലാളികളെ സഹായിക്കാനും, പരിപാലിക്കുന്നതിനുമായി ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ നിലവിലുള്ള സംരംഭമായ ‘ബീറ്റ് ദ കോൾഡി’ന്റെ ഭാഗം കൂടിയാണിത്.
ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ പ്രതിനിധികളായ ഫസലുറഹ്മാൻ, മസ്ഹർ, സയ്യിദ് ഹനീഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

