‘ജീവിത വിജയത്തിന് ഖുർആൻ’ കാമ്പയിനുമായി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ
text_fieldsക്യാമ്പയിൻ വിശദീകരണ സംഗമത്തിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ രക്ഷാധികാരി എം എം സുബൈർ സംസാരിക്കുന്നു
മനാമ: പ്രവാസി മലയാളികൾക്കിടയിൽ വിശുദ്ധ ഖുർആന്റെ മഹത്തായ സന്ദേശം പകർന്നുനൽകുന്നതിനും ഖുർആനെ സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കുന്നതിനുമായി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ ബഹ്‌റൈനിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 'ജീവിത വിജയത്തിന് ഖുർആൻ' എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 20 വരെയാണ് പ്രചാരണ ക്യാമ്പയിൻ നടക്കുന്നത്.
ഖുർആൻ സന്ദേശങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ലക്ഷ്യബോധവും മൂല്യബോധവും കരുപ്പിടിപ്പിക്കാൻ ദൈവിക ഗ്രന്ഥം മനുഷ്യന് കരുത്ത് നൽകുന്നുണ്ട്. പകച്ചുപോകുന്ന പ്രതിസന്ധികളെ വകഞ്ഞു മാറ്റാനും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് മനുഷ്യനെ എത്തിക്കാനും കഴിയുന്ന ആശയവും ഊർജ്ജവുമാണ് ഖുർആൻ മുന്നോട്ടു വെക്കുന്നത്. ജീവിതത്തിന്റെ അർത്ഥമറിയാനും മനസിന് ആശ്വാസം കണ്ടെത്താനും ഖുർആൻ സഹായിക്കും. ജീവിതത്തിൽ മൂല്യങ്ങളും നന്മകളും നട്ടു പിടിപ്പിക്കാനും ഈ വേദപുസ്തകം വഴി സാധിക്കുമെന്നും സംഘാടകർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ക്യാമ്പയിൽ വിശദീകരിക്കാൻ വിളിച്ചു ചേർത്ത സംഗമത്തിൽ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ചു. കേമ്പയിൻ ജനറൽ കൺവീനർ ജമാൽ നദ്‌വി പരിപാടികൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാ വിഭാഗം പ്രസിഡന്റ് ഷബീഹ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
മനാമ, റിഫ, മുഹറഖ് എന്നീ ഏരിയകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ആശയസംവാദങ്ങളും കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമായി നടക്കും. ഒക്ടോബർ 15, 16 തീയതികളിലായി ക്യാമ്പയിൻ ഉദ്ഘാടന റിഫ ദിശ സെന്റർ, സിഞ്ചിലെ ഫ്രൻഡ്‌സ് സെന്റർ, മുഹറഖ് കെ.എം.സി.സി ഹാൾ എന്നിവിടങ്ങളിലായി നടക്കും. വിവിധ ആശയധാരകളിലുള്ളവർ പങ്കെടുക്കുന്ന സെമിനാർ, അയൽക്കൂട്ടങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, സൗഹൃദ സദസ്സുകൾ, ടീ ടോക്, ഗൃഹസന്ദർശനങ്ങൾ, ലഘു ലേഖ വിതരണം, ഖുർആൻ വായനാനുഭവങ്ങൾ, പ്രശ്നോത്തരി, റീൽസ് മത്സരങ്ങൾ, പ്രസംഗ ശിൽപശാല, വനിതാ സംഗമങ്ങൾ, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളും ക്യാമ്പയിൻ ഭാഗമായി നടക്കും.
ക്യാമ്പയിൻ്റെ വിജയത്തിനായി സുബൈർ എം.എം. രക്ഷാധികാരിയും, ജമാൽ നദ്‌വി ഇരിങ്ങൽ ജനറൽ കൺവീനറും, മുഹമ്മദ് ഷാജി കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സിറാജ് (ടെക്കനിക്കൽ ടീം), സമീർ ഹസൻ (വിഭവ സമാഹരണം), സിറാജ് കീഴുപ്പള്ളിക്കര (പ്രചാരണം), ഗഫൂർ മൂക്കുതല (പൊതുജന സമ്പർക്കം), മുഹമ്മദ് മുഹിയുദ്ധീൻ (പ്രോഗ്രാം), ശമീം ജൗദർ (പ്രിന്റിംഗ്), അബ്ദുൽ മജീദ് (റഫ്രഷ്മെന്റ്), റഷീദ സുബൈർ (മീഡിയ), ഷബീഹ ഫൈസൽ (വനിതാ വിഭാഗം), സഈദ് റമദാൻ നദ്‌വി, അലി അൽത്താഫ്, എ.എം ഷാനവാസ്, അസ്‌ലം വേളം, അഹ്‌മദ് യാസീൻ, ഷൈമില നൗഫൽ, അബ്ദുൽ ജലീൽ, അബ്ദുൽ ഹഖ്, അനീസ് വി.കെ, ഇജാസ് മൂഴിക്കൽ, ജാസിർ പി.പി, ലുബൈന ഷഫീഖ്, അബ്ദുന്നാസർ, മെഹ്റ മൊയ്തീൻ, മൂസ കെ.ഹസൻ, അബ്ദുൽ ശരീഫ്, അബ്ദുൽ റഊഫ്, നദീറ ഷാജി, സജീബ്, ഷൗക്കത്തലി, സോനാ സകരിയ, റിയാസ് യു.കെ, ബുഷ്‌റ റഹീം, മുഹമ്മദ് ഷമ്മാസ്, സുബൈദ മുഹമ്മദ് അലി എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

