ലൈഫ് ഓഫ് കെയറിങ് ഓണാഘോഷം
text_fieldsലൈഫ് ഓഫ് കെയറിങ് ഓണാഘോഷത്തിൽ അരുൺ
സഫാരിയെ ആദരിക്കുന്നു
മനാമ: കലാ സാംസ്കാരിക ജീവകാരുണ്യപ്രവർത്തനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയായ ലൈഫ് ഓഫ് കെയറിങ് ഓണാഘോഷം ഓണവീരാട്ടം 2025 എന്ന പേരിൽ സംഘടിപ്പിച്ചു. ബി.എം.സിയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശിവാംബിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആതിര പ്രശാന്ത് സ്വാഗതം പറഞ്ഞു. പ്രശസ്ത സിനിമ-മിമിക്രി താരം സജി കൃഷ്ണ മുഖ്യാതിഥിയായി. ഫ്രാൻസിസ് കൈതാരത്ത്, സാബിൽ മുഹമ്മദ്, അനീഷ് കണ്ണിയൂർ എന്നിവർ വിശിഷ്ടാതിഥികളായി.
സൈക്കിളിൽ ലോകം ചുറ്റുന്ന മലയാളിയായ അരുൺ സഫാരിയെ ഫ്രാൻസിസ് കൈതാരത്ത് പൊന്നാടയും പ്രസിഡന്റ് ശിവാംബിക ഓണക്കോടിയും നൽകി ആദരിച്ചു. സാമൂഹിക സംഘടനാ നേതാക്കളായ മോനി ഒടിക്കണ്ടത്തിൽ, ഇ.വി രാജീവൻ, സയിദ് ഹനീഫ്, അൻവർ ശൂരനാട്, ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ ജി, സോവിച്ചൻ ചെന്നാട്ടുശേരി, സിബി കെ തോമസ്, തോമസ് ഫിലിപ്പ്, പ്രമോദ് മോഹൻ, സാജിദ് കരുളായി, റമീസ് തിരൂർ, തൻസീർ, മുബീന മൻഷീർ, അഞ്ചു സന്തോഷ്, ഷാമിയ സാജിദ്, മസ്ബൂബ എന്നിവർ സന്നിഹിതരായി.
ചെയർപേഴ്സൺ സരിത വിനോജ്, വൈസ് പ്രസിഡന്റ് ശ്യാമ ജീവൻ, ജോയിൻ സെക്രട്ടറി ലിസി മേരി, ചാരിറ്റി സെക്രട്ടറി ശാന്തി ശ്രീകുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ഹിമ, കൂട്ടായ്മയിലെ അംഗങ്ങളും നേതൃത്വം നൽകി. അൻവർ നിലമ്പൂർ പ്രോഗ്രാം അവതാരകനായി.
വിവിധയിനം കലാപരിപാടിയും ടീം സിത്താർ മ്യൂസിക് ഗാനമേളയും അരങ്ങേറി. ജനറൽ കൺവീനർ അമ്പിളി ഇബ്രാഹിം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

