ലൈഫ് ഓഫ് കെയറിങ് ബഹ്റൈൻ മെഹ്ഫിൽ രാത് സംഘടിപ്പിച്ചു
text_fieldsലൈഫ് ഓഫ് കെയറിങ് സംഘടിപ്പിച്ച മെഹ്ഫിൽ രാത്
മനാമ: ജീവകാരുണ്യ കലാ സാംസ്കാരിക സംഘടനയായ ലൈഫ് ഓഫ് കെയറിങ് ബി.എം.സിയുമായി സഹകരിച്ച് മെഹ്ഫിൽ രാത് പ്രോഗ്രാം നടത്തി. പ്രശസ്ത ഗായകരായ ഷാഫി കൊല്ലം, ബെൻസീറ റഷീദ്, ആഷിർ വടകര എന്നിവർ നയിച്ച ഗസൽ, ഗാനമേള, ബഹ്റൈനിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ കലാപരിപാടികളെന്നിവ അരങ്ങേറി.
അമ്പിളി, ശിവാംബിക എന്നിവർ ഷോ ഡയറക്ടർമാരായിരുന്നു. ഇന്ത്യൻ ക്ലബിൽ നടന്ന പ്രോഗ്രാമിന് ലൈഫ് ഓഫ് കെയറിങ് പ്രസിഡന്റ് ശിവാംബിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുംതാസ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഷാഫി കൊല്ലം ഉദ്ഘാടന കർമം നിർവഹിച്ചു.
ഹുസൈൻ അഹ്മദ് അൽ സവാദ്, സാബിൽ മുൻട്രോത്, ഫ്രാൻസിസ് കൈതാരത്ത്, ഗോപിനാഥ് മേനോൻ, ബഷീർ അമ്പലായി, മോനി ഒടികണ്ടത്തിൽ, സുധീർ തിരുനിലത്ത്, കാത്തു സച്ചിൻ ദേവ്, ഡോ. ശ്രീദേവി എന്നിവർ വിശിഷ്ടാതിഥികളായി. ചടങ്ങിൽ ഡോക്ടർ അമൃത സുധീർ, നാദിയ ബഷീർ, ഷമീർ സലീം, അർഷാദ് എന്നിവരെ ആദരിച്ചു.
സാമൂഹിക പ്രവർത്തകരായ സലാം മമ്പാട്ടുമൂല, ഗഫൂർ കൈപ്പമംഗലം, മണിക്കുട്ടൻ, ജേക്കബ് തേക്കുതോട്, അനസ് റഹീം, ഷിഹാബ് കറുകപുത്തൂർ, ഫാസിൽ വട്ടോളി, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട്, ഷെറീൻ ഷൗക്കത്ത്, തോമസ് ഫിലിപ്പ്, ഹുസൈൻ വയനാട്, ജയേഷ് താന്നിക്കൽ, സലീം, ജയീസ്, സുഭാഷ് തോമസ്, അബ്ദുൽ ലത്തീഫ് സാജൻ ചെറിയാൻ എന്നിവർ സന്നിഹിതരായി.
സയ്യിദ് ഹനീഫ്, ഇ.വി. രാജീവ്, അജി പി. ജോയ്, ഷമീർ സലീം, സരിതാ വിനോജ്, സുമി ഷമീർ, വിഷ്ണു, പ്രമോദ്, വിനോജ്, സുനീഷ് മാവേലിക്കര, ലക്ഷ്മി, ശ്യാമ, ലതിക, ഷറഫ്, ബ്ലെസ്സൻ, മനോജ് പീലിക്കോട്, മൻസൂർ ചൗക്കി, ജോഷി മാത്യു, സുബീഷ് ഗുദൈബിയ കൂട്ടം, റഹീസ്, ലൈഫ് ഓഫ് കെയറിങ് എക്സിക്യൂട്ടിവ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. രാജേഷ് പെരുങ്ങുഴി, പ്രിയംവദ അവതാരകരായിരുന്നു. ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.

