Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരൂ, ജീവിതം കൂടുതൽ മനോഹരമാക്കാം; ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ നാളെ അദാരി പാർക്കിൽ

text_fields
bookmark_border
അഭിഷാദ് ഗുരുവായൂരും മനോജ് ജോർജും ഒപ്പം അശ്വതി ശ്രീകാന്തും
വരൂ,  ജീവിതം കൂടുതൽ മനോഹരമാക്കാം; ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ നാളെ അദാരി പാർക്കിൽ
cancel

മനാമ: വർധിച്ചുവരുന്ന മാനിസ സമ്മർദങ്ങളെ പറഞ്ഞും കേട്ടും ആസ്വദിച്ചും ശാന്തമാക്കാൻ നിങ്ങൾക്കായൊരുക്കിയ മനോഹര സായാഹ്നത്തിന് ഒരു ദിവസം മാത്രം ബാക്കി. ‘ഗൾഫ്മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പ്രോഗ്രാം നാളെ അദാരി പാർക്കിൽ നടക്കും. പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂരും, ഗ്രാമി അവാർഡ് ജേതാവും പ്രശസ്ത വയലിനിസ്റ്റുമായ മനോജ് ജോർജിനുമൊപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും സിനി ആർട്ടിസ്റ്റും എഴുത്തുകാരിയമായ അശ്വതി ശ്രീകാന്തും ഡിന്നറോട് കൂടിയ പരിപാടിയെ ധന്യമാക്കാനെത്തും.

1.അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർക്ക് ഔദ്യോഗിക ക്ഷണപത്രം കൈമാറുന്നു, 2 ദാർ അൽ ശിഫ മെഡിക്കൽ സെന്‍റർ അധികൃതർ സ്വീകരിക്കുന്നു

മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ജോലിസ്ഥലത്തെയും കുടുംബ അന്തരീക്ഷത്തിലെയും സംഘർഷങ്ങളും സൃഷ്ടിക്കുന്ന മാനസിക ആഘാതങ്ങൾ കുറയ്ക്കാനും, ബിസിനസ് മേഖലയിലെയുള്ളവരെയും, കുടുംബങ്ങളെയും, വ്യക്തിപരവുമായി പ്രവാസി മലയാളികൾക്ക് ഒത്തുകൂടി മനസ്സ് തുറക്കാനുമുള്ള വേദിയൊരുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പരിപാടിയിൽ പങ്കാളികളാകാനും ടേബിളുകൾ ബുക്ക് ചെയ്യാനും +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടുക. പരിമിതമായ സീറ്റുകൾ മാത്രം.

അഭിഷാദ് ഗുരുവായൂരിന് സ്വീകരണം നൽകി

മനാമ: ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സ്പെഷ്യൽ പ്രോഗ്രാമിനായി ബഹ്റൈനിലെത്തിയ അഭിഷാദ് ഗുരുവായൂരിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പരിപാടിയിലെ ഒരു പ്രധാന സെക്ഷൻ കൈകാര്യം ചെയ്യുന്നതും അഭിഷാദ് ഗുരുവായൂരാണ്.

പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂരിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ഹാസ്യത്തിൽ ചാലിച്ച സരസമായ പ്രഭാഷണ ശൈലി കൊണ്ടും സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും കോർപ്പറേറ്റ് ട്രെയിനറുമാണ് അഭിഷാദ്. ഗൗരവമേറിയ ജീവിതസത്യങ്ങളെ തമാശയിലൂടെ കേൾവിക്കാരിലേക്ക് എത്തിക്കുന്ന അദ്ദേഹത്തിന്റെ ശൈലി കേൾവിക്കാരുമായി വേഗത്തിൽ കണക്റ്റ് ചെയ്യാൻ സഹായിക്കും. ഓഫീസ് മുറികളിലെ സമ്മർദ്ദങ്ങൾ അകറ്റി ജീവിതത്തിൽ സന്തോഷവും വൈകാരിക ബന്ധങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രായോഗിക വഴികളാണ് അദ്ദേഹം തന്റെ സെഷനുകളിലൂടെ പങ്കുവെക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Life is Beautiful at Adari Park tomorrow
Next Story