Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈ​വി​ധ്യ​ങ്ങ​ൾ...

വൈ​വി​ധ്യ​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​യി കൈ​കോ​ർ​ക്കാം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
pravasi welfare
cancel

മ​നാ​മ: വ​ര്‍ഷ​ങ്ങ​ള്‍ നീ​ണ്ട സാ​മ്രാ​ജ്യ​ത്വ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന് മോ​ച​നം നേ​ടി​യ​തി​ന്‍റെ ഓ​ര്‍മ പു​തു​ക്കി രാ​ജ്യം വീ​ണ്ടും ഒ​രു സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ൾ വൈ​വി​ധ്യ​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഇ​ന്ത്യ​ക്കാ​യി കൈ​കോ​ർ​ക്കാ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വൈ​വി​ധ്യ​ങ്ങ​ളോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ നി​ല​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് ജ​നാ​ധി​പ​ത്യം അ​ള​ക്ക​പ്പെ​ടു​ന്ന​ത്. നാ​നാ​ത്വ​മാ​ണ് രാ​ജ്യ​ത്തി​ന്റെ സ​വി​ശേ​ഷ​ത.

വൈ​വി​ധ്യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ തു​റ​സ്സു​ക​ൾ അ​ട​ക്കു​ക​യും കു​ടു​സ്സു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണം. രാ​ജ്യ​ത്തെ അ​വ​സാ​ന​ത്തെ മ​നു​ഷ്യ​നെ വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന ദേ​ശീ​യ​ത​യും അ​വ​ന്റെ ക്ഷേ​മ​ത്തെ​യും സാ​മൂ​ഹി​ക​നീ​തി​യെ​ക്കു​റി​ച്ചു​മു​ള്ള ക്ഷേ​മ​രാ​ഷ്ട്ര സ​ങ്ക​ൽ​പ​വും സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും അ​ട​യാ​ള​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ സ്വ​പ്നം ക​ണ്ട ഇ​ന്ത്യ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi welfareindia
News Summary - Let's join hands for a diverse India - Pravasi Welfare
Next Story