"ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ" വെൽകെയർ സാഹോദര്യ ഈദ് ലഞ്ച് സംഘടിപ്പിക്കുന്നു
text_fieldsസാമൂഹിക പ്രവർത്തകനായ ഹുസൈൻ വയനാട് വെൽകെയർ സാഹോദര്യ ഈദ് ലഞ്ച് ബ്രോഷർ പ്രകാശനം ചെയ്യുന്നു.
മനാമ: "ആഘോഷങ്ങൾ എല്ലാവരുടേതുമകട്ടെ" എന്ന പേരിൽ പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗമായ വെൽകെയർ സാധാരണ വരുമാനക്കാരായ പ്രവാസികൾക്ക് സിഞ്ചിലുള്ള പ്രവാസി സെൻററിൽ സാഹോദര്യ ഈദ് ലഞ്ച് ഒരുക്കി ഈദ് ദിനത്തെ വ്യത്യസ്തമാക്കുന്നു. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടിൽ വെൽകെയർ മുൻവർഷങ്ങളിലും നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സാഹോദര്യ ഈദ് ലഞ്ച് ഒരുക്കുന്നത്.
പ്രവാസികൾക്കിടയിൽ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യവും ഒരുമയും വളർത്തുക എന്നതാണ് സാഹോദര്യ ഈദ് ലഞ്ചിലൂടെ വെൽകെയർ ലക്ഷ്യം വെക്കുന്നത്. സാഹോദര്യ ഈദ് ലഞ്ചുമായ് സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും 36703663 എന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

