ജനങ്ങൾ നൽകുന്ന പാഠം -ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ
text_fieldsമനാമ: കേരളത്തിലെ ജനങ്ങളെ ഏറെ വറുതിയിലാക്കിയ വിലക്കയറ്റവും ജീവിതമാർഗത്തിലെ പ്രതിസന്ധിയും ജനങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിയതിന്റെ ഫലമാണ് യു.ഡി.എഫിന് തേരിലേറ്റാൻ കഴിഞ്ഞ വലിയ വിജയമെന്ന് ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ഗൾഫ് ഭാരവാഹിയും മുതിർന്ന നേതാവുമായ ബഷീർ അമ്പലായി അഭിപ്രായപ്പെട്ടു. നിലവിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ, ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് വലിയ രീതിയിൽ മുന്നേറാൻ യു.ഡി.എഫിന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എല്ലാ വിഭാഗം പ്രവർത്തകരും ഒറ്റക്കെട്ടായി നിന്നാൽ യു.ഡി.എഫിനെ തകർക്കാൻ ഒരൊറ്റ കക്ഷിക്കും കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

