നിയമസഭ തെരഞ്ഞെടുപ്പ്: പ്രവാസികൾക്ക് സീറ്റ് നൽകണം
text_fieldsബേസിൽ നെല്ലിമറ്റം
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസി പ്രതിനിധികൾ നിയമസഭയിൽ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരള ജനത മുഴുവൻ ആശ്രയിക്കുന്ന ഒരു സമൂഹമായിരുന്നു പ്രവാസികൾ. നാട്ടിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും, ഏതൊരു ആവശ്യത്തിനും ആദ്യം ബന്ധപ്പെടുക പ്രവാസികളെ ആയിരിക്കും. അതുപോലെ തന്നെയാണ് ഓരോ വിഷയങ്ങളിലും പ്രവാസി സമൂഹത്തിന്റെ ഇടപെടലും.
മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിഞ്ഞു അതിൽ ഇടപെട്ട് പരിഹാരം കാണുവാൻ പ്രവാസികൾക്കും സാധിക്കുന്നു. അതുപോലെ വർത്തമാന കാലത്തെ ഏറ്റവും നൂതനമായ വികസനങ്ങളും, സേവന പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ പ്രവാസികളായ സാമൂഹിക സംഘടനാ പ്രവർത്തകർക്ക് സാധിക്കും.
സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ കെട്ടുറപ്പും പ്രവാസികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ 2026-2031 കാലഘട്ടത്തിലെ നിയമനിർമാണ സഭയിൽ പ്രവാസി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പ് വരുത്തണം. കേരളത്തിലെ മൂന്ന് മുന്നണികളും പ്രവാസികൾക്ക് മത്സരിക്കുവാൻ നിയമസഭാ സീറ്റ് നൽകണം, അവരെ വിജയിപ്പിച്ച് നിയമ നിർമാണ സഭയുടെ ഭാഗമാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

