‘അടയാളങ്ങൾ ബാക്കിവെച്ചവർ നമ്മോട് പറയുന്നത്’ പ്രഭാഷണം ശ്രദ്ധേയമായി
text_fieldsഅൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മനാമ കെ സിറ്റി ഹാളിൽ നടത്തിയ അഹ്ലൻ റമദാൻ പ്രഭാഷണം
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം അഹ്ലൻ റമദാൻ പ്രഭാഷണങ്ങളുടെ ഭാഗമായി മനാമ കെ സിറ്റി ഹാളിൽ പ്രഭാഷണം സംഘടിപ്പിച്ചു. ‘അടയാളങ്ങൾ ബാക്കിവെച്ചവർ നമ്മോട് പറയുന്നത്’ എന്ന വിഷയത്തെ ആസ്പദമാക്കി സയ്യദ് മുഹമ്മദ് ഹംറാസ് അൽ ഹികമി ക്ലാസെടുത്തു.
ആഗതമായി പുണ്യമാസത്തിന്റെ പവിത്രത ഒട്ടും ചോർന്നുപോകാതെ കരഗതമാക്കാൻ നമ്മളോരോരുത്തരും പരിശ്രമിക്കണമെന്നും വ്രതാനുഷ്ഠാന മാസത്തിന് ശേഷവും പുണ്യ മാസത്തിൽ ആർജിച്ച മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. സെക്രട്ടറി ഷാഹിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉസ്താദ് സമീർ ഫാറൂഖി ആമുഖ പ്രഭാഷണം നടത്തി.യൂനിറ്റ് പ്രസിഡന്റ് സിദ്ദീഖ് മനാമ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

