‘ഖുർആൻ ജീവിത ദർശനം’ പ്രഭാഷണം
text_fieldsമനാമ: അൽഫുർഖാൻ സെൻറർ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഖുർആൻ ജീവിത ദർശനം’ എന്ന ശീർഷകത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രസിദ്ധ പ്രഭാഷകനും ദാറുൽ ബയ്യിന ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഖുർആൻ അല്ലാഹുവിൽനിന്ന് മാനവരാശിക്ക് നൽകപ്പെട്ട അമാനത്താണെന്ന് മനസ്സിലാക്കുകയും ജീവിതത്തിൽ ഉൾക്കൊള്ളുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അദ്ലിയയിലെ അൽഫുർഖാൻ ഹാളിൽ നടന്ന പരിപാടി അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡൻറ് സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. മൂസാ സുല്ലമി, അബ്ദുൽ ലത്തീഫ് അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു.ദഅ് വ വകുപ്പ് സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് സ്വാഗതവും ജനറൽ സെക്രട്ടറി മനാഫ് കബീർ നന്ദിയും പറഞ്ഞു.
ബഷീർ മദനി, സുഹൈൽ അബ്ദുൽ റഹ്മാൻ, അബ്ദുൾ സലാം ബേപ്പൂർ, ആരിഫ് അഹ്മദ്, അബ്ദുൾ ബാസിത്ത് അനാരത്ത്, യൂസുഫ് കെ.പി, ഇക്ബാൽ അഹമ്മദ്, മുബാറക് വി.കെ, ആദിൽ അഹ്മദ്, ഫാറൂഖ് മാട്ടൂൽ, അനൂപ് റഹ്മാൻ തിരൂർ, മാഹിൻ കൊയിലാണ്ടി, അബ്ദുല്ല കുഞ്ഞി, മോഹിയുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

