മജീഷ്യൻ മുതുകാടിന്റെ പ്രഭാഷണം ഇന്ന് സമാജത്തിൽ
text_fieldsഗോപിനാഥ് മുതുകാട്
മനാമ: പ്രശസ്ത മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ഇന്ന് ബഹ്റൈനിൽ കേരളീയ സമാജത്തിൽ സംസാരിക്കും. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള വിവിധ ക്ഷേമ മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന മുതുകാട് പ്രചോദനാത്മകമായ പ്രസംഗങ്ങൾകൊണ്ടും ശ്രദ്ധേയനാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാനും മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനും ഏവരേയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് പ്രഭാഷണം. തുടർന്ന് ഓണാഘോഷങ്ങളുടെ ഭാഗമായ ഒപ്പനമത്സരം അരങ്ങേറുമെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.

