ഗാന്ധിയൻ ദർശനങ്ങളുടെ കാലികപ്രസക്തി പ്രഭാഷണം 11ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 'ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം ജൂൺ 11ന് രാത്രി എട്ടിന് നടക്കും.
അധ്യാപകനും പ്രമുഖ ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥാണ് പ്രഭാഷകൻ. ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാഗാന്ധി കാലവും കർമപർവവും എന്നീ ശ്രദ്ധേയ കൃതികളുടെ രചയിതാവാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയും വില്യാപ്പിള്ളി ഹൈസ്കൂളിലെ മുൻ അധ്യാപകനുമായ പി. ഹരിദ്രനാഥ്. ഗാന്ധിജി വിഭാവനം ചെയ്ത അഹിംസയും ധാർമികതയും കൂടുതൽ പ്രസക്തമാകുന്ന കാലത്താണ് പ്രസ്തുത വിഷയത്തിൽ പ്രഭാഷണത്തിന് വേദിയൊരുക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിനയചന്ദ്രൻ ആർ. നായർ 3921 5128
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

