‘പ്രവാസവും കുടുംബവും’ പ്രഭാഷണം
text_fieldsറയ്യാൻ സ്റ്റഡി സെന്റർ നടത്തിയ ‘പ്രവാസവും കുടുംബവും’ പ്രഭാഷണ പരിപാടിയിൽ
ഡോ. ജൗഹർ മുനവ്വിർ സംസാരിക്കുന്നു
മനാമ: തങ്ങളെല്ലാത്തവർക്കുവേണ്ടി ജീവിതം ഹോമിക്കുന്ന ഓരോ പ്രവാസിയും സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും സംരക്ഷിക്കുന്നതോടൊപ്പം അവരവർക്കുവേണ്ടിയും ജീവിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ. ജൗഹർ മുനവ്വിർ ഓർമിപ്പിച്ചു. വിജ്ഞാന സദസ്സിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ മനാമ ഗോൾഡ് സിറ്റി ആസ്ഥാനത്തുള്ള കെ-സിറ്റിയിൽ നടത്തിയ ‘പ്രവാസവും കുടുംബവും’ പ്രഭാഷണ പരിപാടിയിൽ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പ്രവാസജീവിതം തുടരാമെന്ന സങ്കൽപത്തിൽനിന്നും നാം പിറകോട്ടുമാറേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്നും നല്ല ആരോഗ്യമുള്ളപ്പോൾതന്നെ കൂട്ടുകുടുംബങ്ങൾക്കൊപ്പം പിറന്ന നാട്ടിൽ ഒരു ജീവിതത്തിനായി ഓരോ പ്രവാസിയും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഷംസീർ സ്വാഗതവും സമീർ ഫാറൂഖി നന്ദിയും പറഞ്ഞു.

