Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലീവിങ്...

ലീവിങ് ഇ​ൻ​ഡെ​മ്നി​റ്റി​

text_fields
bookmark_border
madhyamam help desk
cancel

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

?ഞാ​ൻ ഒ​രു ക​മ്പ​നി​യി​ൽ നാ​ലു വ​ർ​ഷ​വും 10 മാ​സ​വും 10 ദി​വ​സ​വും ​ജോ​ലി ചെ​യ്തു. ഇ​പ്പോ​ൾ ക​മ്പ​നി മാ​റി. എ​നി​ക്ക് ലീ​വിങ് ഇ​ൻ​ഡ​മി​നി​റ്റി എ​ങ്ങ​നെ​യാ​ണ് കി​ട്ടു​ക. ക​മ്പ​നി​യി​ലു​ള്ള സ​മ​യ​ത്ത് ആ​ദ്യ​വ​ർ​ഷം ഒ​രു​മാ​സം ലീ​വും അ​ടു​ത്ത 2.5 വ​ർ​ഷം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സ​വും ലീ​വ് കി​ട്ടി. ബാ​ക്കി​യു​ള്ള മാ​സ​ത്തി​ന്റെ ക​ണ​ക്കി​ൽ ലീ​വ് സാ​ല​റി കി​ട്ടു​മോ?-ഉ​സ്മാ​ൻ

താ​ങ്ക​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന പ്ര​കാ​രം ലീ​വ് സാ​ല​റി​യും ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി​യും ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്.

ലീ​വ് സാ​ല​റി

താ​ങ്ക​ൾ​ക്ക് ഒ​രു​വ​ർ​ഷം ജോ​ലി ചെ​യ്യു​മ്പോ​ൾ ഒ​രു​മാ​സ​ത്തെ ലീ​വ് ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. ഇ​ത് എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​ക്കാ​ല​യ​ള​വി​ലെ ശ​മ്പ​ളം ത​ര​ണം. അ​തു​കൊ​ണ്ട് നാ​ല് വ​ർ​ഷ​വും 10 മാ​സ​വും 10 ദി​വ​സ​വും ​ജോ​ലി ചെ​യ്യു​മ്പോ​ൾ നാ​ല് വ​ർ​ഷ​ത്തേ​ക്ക് നാ​ല് മാ​സ​ത്തെ ലീ​വ് ല​ഭി​ക്ക​ണം. പ​ത്ത് മാ​സ​ത്തേ​ക്ക് 25 ദി​വ​സ​വും 10 ദി​വ​സ​ത്തേ​ക്ക് ഏ​ക​ദേ​ശം 0.8 ദി​വ​സ​ത്തെ അ​വ​ധി​യും ല​ഭി​ക്ക​ണം. ഇ​തി​ൽ അ​വ​ധി എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്റെ ബാ​ക്കി​യു​ള്ള അ​വ​ധി​യു​ടെ ശ​മ്പ​ളം ല​ഭി​ക്ക​ണം. ഇ​ട​ക്ക് അ​വ​ധി എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​സ​മ​യ​ത്തി​ന് പി​ന്നെ​യും അ​വ​ധി ല​ഭി​ക്കു​ക​യി​ല്ല. അ​പ്പോ​ൾ അ​വ​ധി ക​ണ​ക്കാ​ക്കു​മ്പോ​ൾ അ​തി​നു​ള്ള വ്യ​ത്യാ​സം വ​രും.

ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി

ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി ക​ണ​ക്കാ​ക്കു​ന്ന​ത് ആ​ദ്യ​ത്തെ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ഓ​രോ വ​ർ​ഷ​വും 15 ദി​വ​സ​ത്തെ ശ​മ്പ​ള​വും അ​ത് ക​ഴി​ഞ്ഞ് ഓ​രോ വ​ർ​ഷ​വും ഓ​രോ മാ​സ​ത്തെ ശ​മ്പ​ള​വും എ​ന്ന നി​ല​ക്കാ​ണ്. അ​തു​കൊ​ണ്ട് താ​ങ്ക​ൾ​ക്ക് മൊ​ത്തം 58 മാ​സ​ത്തെ ജോ​ലി​ക്ക് 100 ദി​വ​സ​ത്തെ ശ​മ്പ​ളം ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി​യാ​യി ല​ഭി​ക്ക​ണം. അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ലാ​ണ് ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainLeaving indemnity
News Summary - Leaving indemnity,
Next Story