Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്ലീ​ൻ എ​ന​ർ​ജി​യി​ൽ...

ക്ലീ​ൻ എ​ന​ർ​ജി​യി​ൽ കു​തി​പ്പ്; 372 പു​ന​രു​ൽ​പാ​ദ​ന ഊ​ർ​ജ പ​ദ്ധ​തി​ക​ൾ സ​ജ്ജം

text_fields
bookmark_border
ക്ലീ​ൻ എ​ന​ർ​ജി​യി​ൽ കു​തി​പ്പ്; 372 പു​ന​രു​ൽ​പാ​ദ​ന ഊ​ർ​ജ പ​ദ്ധ​തി​ക​ൾ സ​ജ്ജം
cancel

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ ഊ​ർ​ജ ആ​വ​ശ്യ​ങ്ങ​ളി​ൽ ക്ലീ​ൻ എ​ന​ർ​ജി​യു​ടെ വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ 372 പു​ന​രു​ൽ​പാ​ദ​ന ഊ​ർ​ജ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​താ​യി വൈ​ദ്യു​തി ജ​ല അ​തോ​റി​റ്റി (ഇ​വ) അ​റി​യി​ച്ചു. 141 മെ​ഗാ​വാ​ട്ടി​ല​ധി​കം ശേ​ഷി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് നി​ല​വി​ൽ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം 20,000 ജി​ഗാ​വാ​ട്ട് അ​വ​ർ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ബ​ഹ്‌​റൈ​നി​ൽ, നി​ല​വി​ൽ 1.5 ശ​ത​മാ​നം മാ​ത്ര​മാ​ണ് പു​ന​രു​ൽ​പാ​ദ​ന ഊ​ർ​ജ​ത്തി​ന്റെ വി​ഹി​തം.

2035ഓ​ടെ മൊ​ത്തം ഊ​ർ​ജ വി​ഹി​ത​ത്തി​ന്റെ 20 ശ​ത​മാ​നം ക്ലീ​ൻ എ​ന​ർ​ജി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ബ​ഹ്‌​റൈ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2060ഓ​ടെ കാ​ർ​ബ​ൺ വി​സ​ർ​ജ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ദീ​ർ​ഘ​കാ​ല ല​ക്ഷ്യം. നി​ല​വി​ലു​ള്ള​തി​ന് പു​റ​മെ 54 പു​തി​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മൊ​ത്തം ശേ​ഷി 500 മെ​ഗാ​വാ​ട്ടി​ലേ​ക്ക് ഉ​യ​രും. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് 150 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ആ​ദ്യ സോ​ളാ​ർ പ​വ​ർ പ്ലാ​ന്റ് സ്ഥാ​പി​ക്കാ​ൻ ഇ​വ ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ 250 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള പ്ലാ​ന്റു​ക​ൾ​ക്കാ​യി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യും ഏ​കോ​പ​നം ന​ട​ത്തു​ന്നു.കാ​റ്റി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി 2 മെ​ഗാ​വാ​ട്ടി​ന്റെ പൈ​ല​റ്റ് പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​ട​ൽ​തീ​ര​ങ്ങ​ളി​ൽ വി​ൻ​ഡ് ഫാ​മു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നും, അ​ധി​കം വ​രു​ന്ന വൈ​ദ്യു​തി ദേ​ശീ​യ ഗ്രി​ഡി​ലേ​ക്ക് ന​ൽ​കി ബി​ല്ലി​ൽ ഇ​ള​വ് നേ​ടാ​നും ഈ ​പോ​ളി​സി സ​ഹാ​യി​ക്കു​ന്നു. ഇ​തി​ന​കം 70ഓ​ളം വീ​ടു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ റൂ​ഫ്-​ടോ​പ് സോ​ളാ​ർ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsclean energygulf news malayalam
News Summary - Leap in clean energy; 372 renewable energy projects ready
Next Story