Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രീസൗഖ്യ...

ശ്രീസൗഖ്യ ആയുർവേദിക്സിൽ പ്രമുഖ ആയുർവേദ വിദഗ്ധ ഡോ. രമ്യ സുജിത് കുമാർ ചുമതലയേറ്റു

text_fields
bookmark_border
ശ്രീസൗഖ്യ ആയുർവേദിക്സിൽ പ്രമുഖ ആയുർവേദ വിദഗ്ധ ഡോ. രമ്യ സുജിത് കുമാർ ചുമതലയേറ്റു
cancel
camera_alt

ഡോ. രമ്യ സുജിത് കുമാർ

മനാമ: മാഹൂസിലെ ശ്രീസൗഖ്യ ആയുർവേദിക്സിന്റെ രണ്ടാമത്തെ ശാഖയിൽ പ്രമുഖ ആയുർവേദ വിദഗ്ധ ഡോ. രമ്യ സുജിത് കുമാർ സേവനം ആരംഭിച്ചു. ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി ബിരുദധാരിയായ ഡോ. രമ്യ, ഹിജാമ (കപ്പിംഗ് തെറാപ്പി) ചികിത്സയിലും വിപുലമായ വൈദഗ്ധ്യം നേടിയിട്ടുണ്ട്.

ആയുർവേദ ചികിത്സയിൽ നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ഡോ. രമ്യയുടെ കടന്നുവരവ്. മുതുമുത്തച്ഛന്മാരിൽ നിന്ന് പകർന്നു കിട്ടിയ നാഡിപരിശോധനാ വിദ്യയും ജ്യോതിഷ വിജ്ഞാനവും ആയുർവേദ ചികിത്സയുമായി സമന്വയിപ്പിക്കുന്നതിൽ അവർ അതീവ ശ്രദ്ധ പുലർത്തുന്നു.

വന്ധ്യതാ നിവാരണത്തിൽ തന്റേതായ പ്രത്യേക ചികിത്സാ രീതികളിലൂടെ നിരവധി പേർക്ക് ആശ്വാസം പകരാൻ ഡോക്ടർക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപതിലേറെ വർഷമായി ആയുർവേദ മേഖലയിൽ സജീവമായ ഡോ. രമ്യ, ഇതിൽ പതിനഞ്ചിലേറെ വർഷം ബഹ്‌റൈനിലെ ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ നൽകി പ്രശംസ നേടിയ വ്യക്തിത്വമാണ്.

സ്ത്രീകളുടെ ആരോഗ്യം, വന്ധ്യതാ ചികിത്സ, പി.സി.ഒ.എസ് മാനേജ്‌മെന്റ് എന്നിവയിൽ സമഗ്രമായ ചികിത്സാ പദ്ധതികളാണ് അവർ ഒരുക്കുന്നത്. ചർമ്മ-കേശ സംരക്ഷണം, മാനസികാരോഗ്യം, ജീവിതശൈലീ രോഗങ്ങൾ, ഹോളിസ്റ്റിക് മൈൻഡ്-ബോഡി ഹെൽത്ത് കെയർ, ന്യൂറോ മസ്കുലാർ കണ്ടീഷൻ സപ്പോർട്ട് തുടങ്ങിയ മേഖലകളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്. ഓരോ രോഗിക്കും വ്യക്തിഗത ശ്രദ്ധ നൽകിക്കൊണ്ടുള്ള ശാസ്ത്രീയവും എന്നാൽ പാരമ്പര്യത്തനിമയുള്ളതുമായ ചികിത്സാ രീതിയാണ് ഡോ. രമ്യയുടെ പ്രത്യേകത.

അപ്പോയിൻമെന്റിനായി: വാട്‌സ്ആപ്പ്: +973 3362 2005, ഫോൺ: 77992300, വിലാസം: വില്ല 196, റോഡ് 3305, ബ്ലോക്ക് 333, മാഹൂസ്, ബഹ്‌റൈൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Leading Ayurvedic expert Dr. Ramya Sujith Kumar takes charge at Sri Saukhya Ayurvedics
Next Story