ലീഡേഴ്സ് ടോക്ക് : കേരളീയ സമാജത്തിൽ നാളെ ജയറാം രമേശിെൻറ പ്രഭാഷണം
text_fieldsമനാമ: കേരളീയ സമാജം 70ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശിെൻറ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ രാത്രി എട്ടുമണിക്ക് സമാജം ഹാളിലാണ് പരിപാടി. ഇതോടനുബന്ധിച്ച് ജയറാം രമേശ് എഴുതിയ ‘ഇന്ദിര ഗാന്ധി^പ്രകൃതിയിലെ ജീവിതം’ എന്ന പുസ്തകത്തിെൻറ പ്രകാശനവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമാജം സംഘടിപ്പിച്ചുവരുന്ന ‘ലീഡേഴ്സ് ടോക്കി’െൻറ ഭാഗമായാണ് പ്രഭാഷണ പരിപാടി നടത്തുന്നത്. മുമ്പ് ശശി തരൂർ, വന്ദന ശിവ, കാനം രാജേന്ദ്രൻ എന്നിവരാണ് ഇൗ പരമ്പരയിൽ പ്രഭാഷണം നടത്തിയിട്ടുള്ളത്. പരിപാടിക്കെത്തുന്ന 60 പേർക്ക് പുസ്തകം ജയറാം രമേശ് ഒാേട്ടാഗ്രാഫ് ചെയ്ത് നൽകുന്നതാണ്.
ഇംഗ്ലീഷ് പുസ്തകവും മലയാള പരിഭാഷയും ലഭ്യമാണ്. ഡി.സി.ബുക്സുമായി സഹകരിച്ചാണ് ഇൗ പരിപാടി സംഘടിപ്പിക്കുന്നത്. നിലവിൽ രാജ്യസഭാംഗമായ ജയറാം രമേശ് സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നെഹ്റുവിെൻറയും ഗാന്ധിയുടെയും സ്വാധീനം ഉൾക്കൊള്ളുന്ന വ്യക്തിയാണ്. ബോംബെ െഎ.െഎ.ടിയിലും വിദേശ സർവകലാശാലകളിലുമായാണ് പഠനം നടത്തിയത്. പ്രമുഖ സ്ഥാപനങ്ങളിൽ വിസിറ്റിങ് അധ്യാപകനും കോളമിസ്റ്റും ഗ്രന്ഥകാരനുമാണ്.
വാർത്താസേമ്മളനത്തിൽ പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എൻ.കെ.വീരമണി, ശിവകുമാർ കൊല്ലറോത്ത്, മനോഹരൻ പാവറട്ടി, ദേവദാസ് കുന്നത്ത്, ആഷ്ലി ജോർജ്, കൃഷ്ണകുമാർ എന്നിവർ പെങ്കടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഡി.സലീമുമായി ബന്ധപ്പെടാം. നമ്പർ-39125889.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
