നേതൃസ്മരണയും മജ്‍ലിസുന്നൂർ ആത്മീയ സംഗമവും ഇന്ന്
text_fieldsമനാമ: സ്മരണീയം 2025 എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ശൈഖുന സി.എച്ച് ഹൈദ്രോസ് മുസ്‍ലിയാർ, ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‍ലിയാർ തുടങ്ങിയ സമസ്തയുടെ മുൻഗാമികളുടെ അനുസ്മരണവും മജ്‍ലിസുന്നൂർ ആത്മീയ സംഗമവും ഇന്ന് വെള്ളി എട്ടിന് സമസ്ത മനാമ ഓഡിറ്റോറിയത്തിൽ നടക്കും.
സംഗമത്തിന്‍റെ പ്രചാരണം ഇന്നലെ ബഹ്റൈനിലെ വിവിധ ഏരിയകളിൽ നടന്നു. സംഗമം സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. റബീഅ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. സമസ്ത ബഹ്റൈനിന്‍റെ കീഴ് ഘടകങ്ങളായ സമസ്ത ഏരിയ, റേഞ്ച്ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രവർത്തകരും സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

