നേതൃസ്മരണയും മജ് ലിസുന്നൂർ ആത്മീയ സംഗമവും പ്രൗഢമായി
text_fieldsഫക്രുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ സ്മരണീയം 2025 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
മനാമ: സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃ സ്മരണയും മജ്ലിസുന്നൂർ ആത്മീയ സംഗമവും പ്രൗഢമായി. പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. റബീഅ ഫൈസി അമ്പലക്കടവ് ദുൽഖഅദ് മാസത്തിൽ വിടപറഞ്ഞ സമസ്ത നേതാക്കളെ അനുസ്മരിച്ച് പ്രഭാഷണവും അഷ്റഫ് അൻവരി ചേലക്കര ആമുഖ പ്രഭാഷണവും നടത്തി.
സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഹംസ അൻവരി മോളൂർ, എസ്.കെ. നൗഷാദ്, ശഹീം ദാരിമി, അബ്ദുൽ മജീദ് ചോലക്കോട്, ലത്തീഫ് പയംന്തോങ്ങ്, ബഹ്റൈൻ റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ നേതാക്കളായ ബഷീർ ദാരിമി, അബ്ദുറസാഖ് ഫൈസി, നിഷാൻ ബാഖവി, അസ്ലം ഹുദവി, ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ നവാസ് കുണ്ടറ, അഹ് മദ് മുനീർ, ഉമൈർ വടകര തുടങ്ങിയവർ സംസാരിച്ചു. സമസ്ത ബഹ്റൈൻ കമ്മിറ്റിയുടെ വിവിധ ഏരിയകളിൽനിന്നുള്ള നേതാക്കളും പ്രവർത്തകരും സന്നിഹിതരായി. ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും ജോയന്റ് സെക്രട്ടറി കെ.എം.എസ്. മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.