ലയം പൊന്നോണം: അത്തപ്പൂക്കള മത്സരം
text_fieldsലയം പൊന്നോണം 2026ന്റെ ഭാഗമായി നടന്ന അത്തപ്പൂക്കള
മത്സരത്തിലെ വിജയികൾ
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലയം പൊന്നോണം 2026ന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ വിപിൻ വിജയൻ, വിജിത്ത് രാജ്, പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകിയ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ചു. വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനിയുടെ ക്യാഷ് പ്രൈസുകൾ മാനേജിങ് ഡയറക്ടർ എ. കെ. ബാബു സമ്മാനിച്ചു.
കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ സതീഷ് കുമാർ, കൾച്ചറൽ സെക്രട്ടറി വിദ്യാ രാജേഷ് എന്നിവർ സംസാരിച്ചു, സൊസൈറ്റി ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും ട്രഷറർ ആശ കുമാർ നന്ദിയും പറഞ്ഞു.
അത്തപ്പൂക്കള മത്സരം ജനറൽ കൺവീനർ അൻഷി ഷിജു അവതാരകയായിരുന്നു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ, കുട്ടികളുടെയും മുതിർന്നവരുടെയും തിരുവാതിരയും തുടർന്ന് സെപ്റ്റംബർ നാലിന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

