സ്വകാര്യ വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്ന നിയമം: കരട് പാർലമെന്റ് ചൊവ്വാഴ്ച ചർച്ച ചെയ്യും
text_fieldsമനാമ: ബഹ്റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമനിർമാണം പാർലമെന്റ് ചൊവ്വാഴ്ച ചർച്ച ചെയ്യും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം ബഹ്റൈൻ ദിനാർ വരെ പിഴയും ഒരു വർഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്ന കർശന വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്. 2025ലെ ഡിക്രി നമ്പർ (60) മായി ബന്ധപ്പെട്ട ഈ നിർദേശം നഴ്സറികൾ, സ്കൂളുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവക്ക് പുതിയ ചട്ടക്കൂട് നൽകുന്നു.
നിർദേശപ്രകാരം ഓരോ ബ്രാഞ്ചിനും മൂന്ന് വർഷത്തേക്ക് പുതുക്കാവുന്ന ലൈസൻസ് ആവശ്യമാണ്. പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് എല്ലാ സുരക്ഷ, ആരോഗ്യം, അക്കാദമിക് മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. സ്കൂളുകൾ സ്ഥിരമായ വിദ്യാർഥി, സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും ആഭ്യന്തരചട്ടങ്ങൾ സ്വീകരിക്കുകയും വേണം. സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, പാരന്റ്സ് കൗൺസിൽ എന്നിവക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം നിർബന്ധമാണ്. എല്ലാ പ്രോഗ്രാമുകൾക്കും മാറ്റങ്ങൾക്കും മന്ത്രാലയത്തിന്റെ അംഗീകാരം നേടണം. പഠനസാമഗ്രികൾ ബഹ്റൈന്റെ മതപരവും ദേശീയവും അറബ് ദേശീയത മൂല്യങ്ങളെയും മാനിക്കുന്നതായിരിക്കണം. വിദേശ, കമ്യൂണിറ്റി സ്കൂളുകൾ പോലും അറബിക്, ഇസ്ലാമിക് വിദ്യാഭ്യാസം, സോഷ്യൽ സ്റ്റഡീസ്, സിറ്റിസൺഷിപ്പ് വിദ്യാഭ്യാസം എന്നിവ പഠിപ്പിക്കേണ്ടതുണ്ട്. ഭാവിയിൽ വരുന്ന നിയന്ത്രണങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ പഠനം അനുവദിക്കും. ഫീസ് വർധനവിന് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. വാർഷിക അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത് മന്ത്രാലയത്തിൽ സമർപ്പിക്കണം.
കൂടാതെ, സ്ഥാപനങ്ങൾ സന്ദർശിക്കാനും രേഖകൾ പരിശോധിക്കാനും തിരുത്തലുകൾക്ക് ഉത്തരവിടാനും ഇൻസ്പെക്ടർമാർക്ക് കൂടുതൽ അധികാരമുണ്ടാകും. എഴുതിക്കൊടുത്ത മുന്നറിയിപ്പ്, താൽക്കാലിക സസ്പെൻഷൻ, ലൈസൻസ് റദ്ദാക്കൽ, അല്ലെങ്കിൽ ഒരു ലക്ഷം ദീനാർ വരെ പിഴ എന്നിവയാണ് പ്രധാന ശിക്ഷകൾ. ലൈസൻസ് ഇല്ലാതെ വിദ്യാഭ്യാസം നൽകുക, കള്ള വിവരങ്ങൾ നൽകുക, അല്ലെങ്കിൽ വഞ്ചനയിലൂടെ ലൈസൻസ് നേടുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവോ 1000 ദീനാർ മുതൽ ഒരു ലക്ഷം ദീനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
നിലവിൽ ബഹ്റൈനിലെ മൊത്തം വിദ്യാർഥികളിൽ പകുതിയോളം പേർക്കും സേവനം നൽകുന്ന ഈ മേഖലക്ക് ഇതൊരു അത്യാവശ്യമായ പരിഷ്കരണമാണെന്ന് വിലയിരുത്തി സർവിസ് കമ്മിറ്റി തത്ത്വത്തിൽ ബില്ലിന് അംഗീകാരം നൽകാൻ ശിപാർശ ചെയ്തിട്ടുണ്ട്.
മനാമ: ബഹ്റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമനിർമാണം പാർലമെന്റ് ചൊവ്വാഴ്ച ചർച്ച ചെയ്യും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം ബഹ്റൈൻ ദിനാർ വരെ പിഴയും ഒരു വർഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്ന കർശന വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്. 2025ലെ ഡിക്രി നമ്പർ (60) മായി ബന്ധപ്പെട്ട ഈ നിർദേശം നഴ്സറികൾ, സ്കൂളുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവക്ക് പുതിയ ചട്ടക്കൂട് നൽകുന്നു. നിർദേശപ്രകാരം ഓരോ ബ്രാഞ്ചിനും മൂന്ന് വർഷത്തേക്ക് പുതുക്കാവുന്ന ലൈസൻസ് ആവശ്യമാണ്. പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് എല്ലാ സുരക്ഷ, ആരോഗ്യം, അക്കാദമിക് മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. സ്കൂളുകൾ സ്ഥിരമായ വിദ്യാർഥി, സാമ്പത്തിക രേഖകൾ സൂക്ഷിക്കുകയും ആഭ്യന്തരചട്ടങ്ങൾ സ്വീകരിക്കുകയും വേണം. സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, പാരന്റ്സ് കൗൺസിൽ എന്നിവക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം നിർബന്ധമാണ്. എല്ലാ പ്രോഗ്രാമുകൾക്കും മാറ്റങ്ങൾക്കും മന്ത്രാലയത്തിന്റെ അംഗീകാരം നേടണം. പഠനസാമഗ്രികൾ ബഹ്റൈന്റെ മതപരവും ദേശീയവും അറബ് ദേശീയത മൂല്യങ്ങളെയും മാനിക്കുന്നതായിരിക്കണം. വിദേശ, കമ്യൂണിറ്റി സ്കൂളുകൾ പോലും അറബിക്, ഇസ്ലാമിക് വിദ്യാഭ്യാസം, സോഷ്യൽ സ്റ്റഡീസ്, സിറ്റിസൺഷിപ്പ് വിദ്യാഭ്യാസം എന്നിവ പഠിപ്പിക്കേണ്ടതുണ്ട്. ഭാവിയിൽ വരുന്ന നിയന്ത്രണങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ പഠനം അനുവദിക്കും. ഫീസ് വർധനവിന് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. വാർഷിക അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത് മന്ത്രാലയത്തിൽ സമർപ്പിക്കണം.
കൂടാതെ, സ്ഥാപനങ്ങൾ സന്ദർശിക്കാനും രേഖകൾ പരിശോധിക്കാനും തിരുത്തലുകൾക്ക് ഉത്തരവിടാനും ഇൻസ്പെക്ടർമാർക്ക് കൂടുതൽ അധികാരമുണ്ടാകും. എഴുതിക്കൊടുത്ത മുന്നറിയിപ്പ്, താൽക്കാലിക സസ്പെൻഷൻ, ലൈസൻസ് റദ്ദാക്കൽ, അല്ലെങ്കിൽ ഒരു ലക്ഷം ദീനാർ വരെ പിഴ എന്നിവയാണ് പ്രധാന ശിക്ഷകൾ. ലൈസൻസ് ഇല്ലാതെ വിദ്യാഭ്യാസം നൽകുക, കള്ള വിവരങ്ങൾ നൽകുക, അല്ലെങ്കിൽ വഞ്ചനയിലൂടെ ലൈസൻസ് നേടുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവോ 1000 ദീനാർ മുതൽ ഒരു ലക്ഷം ദീനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
നിലവിൽ ബഹ്റൈനിലെ മൊത്തം വിദ്യാർഥികളിൽ പകുതിയോളം പേർക്കും സേവനം നൽകുന്ന ഈ മേഖലക്ക് ഇതൊരു അത്യാവശ്യമായ പരിഷ്കരണമാണെന്ന് വിലയിരുത്തി സർവിസ് കമ്മിറ്റി തത്ത്വത്തിൽ ബില്ലിന് അംഗീകാരം നൽകാൻ ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.